18 ലിറ്റർ ഗോവൻ മദ്യവുമായി യുവാവ് പിടിയിൽ
text_fieldsറോയ്സ്റ്റൺ
ആലപ്പുഴ: ഗോവയിൽനിന്ന് ട്രെയിൻമാർഗം വിൽപനക്ക് എത്തിച്ച 18 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ. കുട്ടനാട് കണ്ടങ്കരി ഇരുപത്താറിൽച്ചിറ വീട്ടിൽ ചെറിയാൻ റോയ്സ്റ്റണിനെയാണ് (42) ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷും സംഘവും പിടികൂടിയത്. ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപത്തുനിന്നാണ് ഇയാൾ മദ്യവുമായി പിടിയിലായത്.
ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് പ്രദേശങ്ങളിൽ മദ്യം എത്തിച്ച് രഹസ്യമായി വിൽപന നടത്തുകയായിരുന്നു രീതി. അടുത്തിടെ വൈക്കം ഭാഗത്തു നിന്ന് കണ്ടെടുത്ത ഗോവൻ വ്യാജമദ്യക്കേസുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
പ്രിവന്റിവ് ഓഫിസർമാരായ ഇ.കെ. അനിൽ, ജഗദീശൻ, സതീഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിലാൽ, സാജൻ ജോസഫ്, റെനീഷ്, ഷെഫീഖ്, വനിത സിവിൽ എക്സൈസ് ഓഫിസർ ബബിത രാജ്, എക്സൈസ് സൈബർ സെൽ ഉദ്യോഗസ്ഥൻ അൻഷാദ് എന്നിവർ നേതൃത്വം നൽകി.

