പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsവിജീഷ്
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാന്നാർ കുരട്ടിക്കാട് മൂന്നുപുരക്കൽ താഴ്ചയിൽ ഇ.എം. വിജീഷിനെയാണ് (26) അറസ്റ്റ് ചെയ്തത്. വിജീഷുമായി പരിചയത്തിലായിരുന്ന പെൺകുട്ടിയെ സ്നേഹം നടിച്ച് വീട്ടിലെത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ മാന്നാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ വീട്ടിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തിയതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പൊലീസ് ഇൻസ്പെക്ടർ ഡി. രജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സി.എസ്. അഭിരാം, ഗ്രേഡ് എസ്.ഐ സുദീപ്, പ്രബേഷൻ എസ്.ഐ ജെ.ആർ. ജോബിൻ, എ.എസ്.ഐ രജിത, സി.പി.ഒമരായ ഹരിപ്രസാദ്, റിയാസ് എന്നിവരടങ്ങിയ സംഘം കാലടിയിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

