മാരാരിക്കുളം: ചാരായം വാറ്റുന്നതിനിടെ യുവാവ് അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 23 ാം വാർഡ് ആര്യാട് ബ്ലോക്ക് ഓഫിസിന് വടക്കുവശം കണ്ണന്തറ വെളിയിൽ ജോസാണ് (35) അറസ്റ്റിലായത്. രാത്രി പട്രോളിങ്ങിനിടെ ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീടിെൻറ അടുക്കളയിൽ വാറ്റുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഇയാളുടെ വീട്ടിൽനിന്ന് ഏഴ് ലിറ്റർ കോടയും 2.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മണ്ണഞ്ചേരി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ രവി സന്തോഷിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബി.കെ അശോകൻ, സി.പി.ഒ മാരായ സിബി,സന്തോഷ്, ശാരി എന്നിവരാണ് പ്രതിയെ പിടിച്ചത്.