Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightട്രെയിൻതട്ടി...

ട്രെയിൻതട്ടി യുവാവിന്‍റെ മരണം; ഭീഷണിയെതുടർന്നുള്ള ആത്മഹത്യയെന്ന്​ ബന്ധുക്കൾ

text_fields
bookmark_border
ട്രെയിൻതട്ടി യുവാവിന്‍റെ മരണം; ഭീഷണിയെതുടർന്നുള്ള ആത്മഹത്യയെന്ന്​ ബന്ധുക്കൾ
cancel

ആ​ല​പ്പു​ഴ: ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ച സം​ഭ​വം മാ​ന​സി​ക പീ​ഡ​നം മൂ​ല​മു​ള്ള ആ​ത്മ​ഹ​ത്യ​യെ​ന്ന്​ ബ​ന്ധു​ക്ക​ൾ. വാ​ട​ക്ക​ൽ ക​റു​ക​പ്പ​റ​മ്പി​ൽ ജി​നു​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ട്രെ​യി​ൽ ത​ട്ടി മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 21 ന് ​ജി​നു സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ.​എ​സ്.​ഐ ജം​ങ്ഷ​ന് സ​മീ​പം വെ​ച്ച് ഒ​രു പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ ഇ​ടി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് സൗ​ത്ത് പൊ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​യു​ടെ ബ​ന്ധു​വാ​യ യു​വ​തി ജി​നു​വി​നെ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി, ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​റ​യു​ന്നു. ഭീ​ഷ​ണി ഭ​യ​ന്നാ​ണ് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി.

ജി​നു ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​ണ്. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​റ​യു​ന്ന യു​വ​തി​യു​ടെ വീ​ടി​ന് മു​മ്പി​ൽ വെ​ള്ളി​യാ​ഴ്ച ജി​നു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ സ​മ​രം ന​ട​ത്തി​യി​രു​ന്നു. പൊ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. അ​തി​നു​ശേ​ഷം യു​വ​തി​യു​ടെ വീ​ട്ടി​ൽ നി​ന്നും തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. അ​ഗ്നി​ശ​മ​ന​സേ​ന​യും പൊ​ലീ​സും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്. ക​മ്പ്യൂ​ട്ട​റും മു​റി​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​സ​മ​ഗ്രി​ക​ൾ​ക്കും തീ​പി​ടി​ച്ചു. തീ​പി​ടി​ച്ച​തെ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ വീ​ട്ടി​ൽ നി​ന്നും പെ​ട്രോ​ൾ നി​റ​ച്ചെ​ന്ന് സം​ശ​യി​ക്കു​ന്ന കു​പ്പി പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accident
Next Story