Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹോം സ്​റ്റേ ഉടമയെ...

ഹോം സ്​റ്റേ ഉടമയെ ഹെൽമറ്റിന്​ അടിച്ച യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഹോം സ്​റ്റേ ഉടമയെ ഹെൽമറ്റിന്​ അടിച്ച യുവാവ്​ അറസ്റ്റിൽ
cancel
camera_alt

മനോജ്

മ​ണ്ണ​ഞ്ചേ​രി: ഭാ​ര്യ​യെ ജോ​ലി​ക്ക്​ നി​ർ​ത്തി​യ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ഹോം ​സ്​​റ്റേ ഉ​ട​മ​യെ ഹെ​ൽ​മ​റ്റി​ന്​ അ​ടി​ച്ച്​ മു​റി​വേ​ൽ​പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 22ാം വാ​ര്‍ഡ്​ ക​ണ്ണ​ന്ത​റ വെ​ളി​യി​ല്‍ മ​നോ​ജി​നെ​യാ​ണ്​​ (41) മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

11ന്​ ​​വൈ​കീ​ട്ട്​ 6.30ന്​ ​വ​ള​വ​നാ​ട് ഹോം​സ്‌​റ്റേ​യി​ലാ​ണ്​ സം​ഭ​വം. ഇ​യാ​ളു​ടെ ഭാ​ര്യ​യെ ജോ​ലി​ക്ക് നി​ര്‍ത്തി​യ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ഹോം​സ്‌​റ്റേ​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും ഉ​ട​മ​യെ ഹെ​ല്‍മ​റ്റി​ന്​ അ​ടി​ച്ച്​ മു​റി​വേ​ൽ​പി​ക്കു​ക​യും ചെ​യ്തു. പി​ന്നാ​ലെ കൈ​യി​ൽ ക​രു​തി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച്​ ക​ഴു​ത്തി​ന്​ മു​റി​​വേ​ൽ​പി​ച്ച​ശേ​ഷം ക​ള​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ക​ല​വൂ​ര്‍ ഭാ​ഗ​ത്തു​വെ​ച്ചാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ആ​ല​പ്പു​ഴ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ്​ സ്‌​റ്റേ​ഷ​നി​ലെ കൊ​ല​പാ​ത​ക കേ​സി​ലും മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ്​ സ്‌​റ്റേ​ഷ​നി​ലെ ന​ര​ഹ​ത്യ​ശ്ര​മ​ക്കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​യി​രു​ന്നു. മ​ണ്ണ​ഞ്ചേ​രി സി.​ഐ കെ.​ആ​ര്‍. ബി​ജു, എ​സ്.​ഐ ജോ​മോ​ന്‍, സി​വി​ല്‍ പൊ​ലീ​സ്​ ഓ​ഫി​സ​ര്‍ സു​രേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home stayowner attacked
News Summary - young man who hit the owner of the home stay with his helmet was arrested
Next Story