മാരാരിക്കുളം: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. യുവാവിന് കുത്തേറ്റു. മാരാരിക്കുളം വടക്ക് പാണകുന്നം വിഷ്ണുഭവനില്‍ വിശ്വന്തിനാണ്(24) കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 10 ഒാടെയാണ് സംഭവം.
വയറ്റിലും നെഞ്ചിലും കുത്തേറ്റ വിശ്വന്ത് ആലപ്പുഴ വണ്ടാനംമെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവമായി ബന്ധപ്പെട്ട് എസ്. എല്‍ പുരം നടുവിലേത്ത് വിഘ്നേഷിനെ (23) അറസ്റ്റ് ചെയ്തതായി മാരാരിക്കുളം പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.രാജേഷ് പറഞ്ഞു.