ആലപ്പുഴയിൽ കാപ്പാ നിയമപ്രകാരം യുവാവിനെ ജയിലിലടച്ചു
text_fieldsആലപ്പുഴ: ജില്ലയിൽ പ്രവേശിക്കരുതെന്ന ഉത്തരവ് ലംഘിച്ച സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം പൊലീസ് ജയിലിൽ അടച്ചു. കലവൂർ തകിടിവെളി വീട്ടിൽ ശരത് ബാബുവിനെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.കലവൂർ പത്തിരിക്കവലയിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
പ്രദേശവാസികളെ ആക്രമിച്ച് ഭയപ്പെടുത്തി സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന രീതിയിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ന്യായവിരോധമായി സംഘം ചേരുക, അസഭ്യം വിളിക്കുക, അന്യായ തടസം ചെയ്യുക, കുറ്റകരമായി ഭീഷണിപ്പെടുത്തുക, നഷ്ടം വരുത്തുക തുടങ്ങി എട്ട് കേസുകളിലെ പ്രതിയായ ഇയാളെ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി എറണാകുളം ഡി.ഐ.ജി ഉത്തരവിറക്കിയിരുന്നു.
എന്നാൽ ഇത് ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്നാണ് സി.ഐ പി.കെ.മോഹിതിന്റെയും എസ്. ഐ.കെ.ആർ.ബിജുവിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സിവിൽ പോലീസ് ഓഫീസർമാരായ ഷാനവാസ്, അഭിലാഷ് എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.
പ്രതി ശരത് ബാബു