ഫേസ്ബുക്ക് സൗഹൃദം: 16കാരിയെ കാണാൻ മലപ്പുറത്തുനിന്ന് യുവാവ് ആലപ്പുഴയിലെത്തി
text_fieldsആലപ്പുഴ: ഒന്നര വർഷമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ 16കാരിയെ കാണാൻ മലപ്പുറത്തുനിന്ന് യുവാവ് ആലപ്പുഴയിലെത്തി. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ആലപ്പുഴ ബീച്ചിൽനിന്ന് കണ്ടെത്തി. പെൺകുട്ടിയുടെ രക്ഷിതാക്കൾ വ്യാഴാഴ്ച രാവിലെയാണ് കുറുത്തിക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ സന്ദേശം കിട്ടിയ ആലപ്പുഴ ടൂറിസം പൊലീസിന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.
എസ്.ഐ ജയറാം, സി.പി.ഒമാരായ രഞ്ജിത, മാത്യു എന്നിവരുടെ നേതൃത്വത്തിൽ ബീച്ചിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയ പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചതെന്നും നേരിട്ട് കാണുന്നതിനാണ് ഇരുവരും ബീച്ചിലെത്തിയതെന്നും പറഞ്ഞു. തുടർന്ന് കൗൺസലിങ്ങിന് പെൺകുട്ടിയെ വനിത പൊലീസ് സ്റ്റേഷനിലേക്കും യുവാവിനെ ആലപ്പുഴ സൗത്ത് സ്റ്റേഷനിലും കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

