പിതാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsചാരുംമൂട്: പിതാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിക്കുകയും അമ്മയെ മർദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തെക്കേക്കര ചൂരല്ലൂർ തടത്തിൽ തെക്കതിൽ ശ്രീധരനെയും തങ്കമ്മയേയും അക്രമിച്ച കേസിലാണ് മകൻ ശ്രീലാലിനെ (27) പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 23ന് പുലർച്ചെ 5.40ഓടെ ആയിരുന്നു സംഭവം.
നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ശ്രീലാൽ ഉൾപ്പെട്ടിരുന്നു. വക്കീൽ ഫീസിനുള്ള പണം നൽകണമെന്ന് ആവശ്യപ്പെട്ട് കുറച്ച് ദിവസങ്ങളായി ശ്രീലാൽ മാതാപിതാക്കളുമായി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് 23ന് പ്രതി ശാന്തമ്മയെ ഉപദ്രവിച്ചു. നിലവിളി കേട്ട് എത്തിയ ശ്രീധരന്റെ തലക്ക് അടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് ഇവരെ രക്ഷിച്ചത്.
ഒളിവിൽ പോയ ഇയാളെ കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിത് , സബ് ഇൻസ്പെക്ടർ ഉദയകുമാർ, സിവിൽ പൊലീസ് ഓഫിസർ, ശ്യാംകുമാർ, ഷെമീർ എന്നിവരടങ്ങുന്ന സംഘമാണ് ചൂരല്ലൂർ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

