വള്ളികുന്നം: മാരക മയക്കുമരുന്ന് കച്ചവടത്തിലെ കണ്ണിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറ്റാനം കട്ടച്ചിറ സജി ഭവനത്തിൽ ടിനു ജോർജാണ് (28) പിടിയിലായത് . അഞ്ച് ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും കണ്ടെടുത്തു.
വിൽപനക്ക് ശേഷം മടങ്ങിയ ഇയാളെ വീട്ടിൽ നിന്നാണ് പിടികൂടിയത്. ജില്ല പൊലിസ് മേധാവിയുടെ സ്കോഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ രഹസ്യമായി പിന്തുടരുകയായിരുന്നു. മേഖല കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു .