ജില്ല സ്കൂൾ കായികമേള; പരിശീലനത്തിന് മുളവടി, എനോഷ് ചാടിയത് സ്വർണത്തിലേക്ക്
text_fieldsഎനോഷ് പി.പി ജൂനിയർ ബോയ്സ് വിഭാഗം പോൾവാൾട്ടിൽ ഒന്നാം സ്ഥാനം (ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ: സ്കൂളിലെ മണൽ നിറച്ച പിറ്റിൽ മുളവടിയിൽ കുത്തി ചാടിയാണ് എനോഷ് പോൾവാൾട്ട് പരിശീലിച്ചത്. ഉപജില്ല മത്സരത്തിനിടെ മുളവടി ഒടിഞ്ഞു. പക്ഷേ, എനോഷിന് ലക്ഷ്യം തെറ്റിയില്ല. 2.60 മീറ്റർ ചാടിയാണ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിയാണ്. കഴിഞ്ഞ തവണയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരുന്നു.
പക്ഷേ, പോളില്ലാതെ സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നത്തിന്റെ ആശങ്കയിലാണ്. പുതിയ മുളവടി ഉണക്കി ശരിയായില്ലെങ്കിൽ കമ്പി തന്നെ ആശ്രയം. പറവൂർ പഴമ്പാശ്ശേരിൽ പി.എക്സ്. പ്രകാശിന്റെയും മേഴ്സിയുടെയും മകനാണ്. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഡോൺ ജോഷിയും ഒന്നാമതെത്തി.
പോളില്ലാത്തതിനാൽ കമ്പിയുമായിട്ടായിരുന്നു മത്സരത്തിനിറങ്ങിയത്. പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ അഭന്യ അഭിലാഷും സീനിയർവിഭാഗത്തിൽ കെ.എസ്. ശ്രീനന്ദനയും സ്വർണം നേടി. പാലായിൽ നിന്ന് കൊണ്ടുവന്ന ഒടിഞ്ഞ പോളിൽ ചാടിയാണ് ഒമ്പതാംക്ലാസ് വിദ്യാർഥി അഭന്യ ഒന്നാമതെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

