ആശുപത്രി വളപ്പിൽ കൂട്ടിയിട്ട മരക്കഷ്ണങ്ങൾ മാറ്റുന്നില്ല; രോഗികൾ ദുരിതത്തിൽ
text_fieldsഅരൂർ ഗവ: ആശുപത്രിവളപ്പിൽ കൂട്ടിയിട്ടിരിക്കുന്ന
തടിക്കഷ്ണങ്ങൾ
അരൂർ: അരൂർ ഗവ. ആശുപത്രി വളപ്പിൽ ഒരുമാസം മുമ്പ് വെട്ടിയിട്ട തടിക്കഷ്ണങ്ങൾ ഇതുവരെ നീക്കം ചെയ്യാത്തത് രോഗികൾക്ക് ദുരിതമാകുന്നു. അപകടകരമായി നിന്നിരുന്ന മാവാണ് ഒരുമാസം മുമ്പ് വെട്ടിയിട്ടത്. ദുരന്തനിവാരണ പദ്ധതി പ്രകാരമാണ് മാവ് വെട്ടിയത്. വെട്ടി കൂട്ടിയിട്ടിരിക്കുന്ന മാവിന്റെ തടികഷ്ണങ്ങൾ സഞ്ചാര തടസം ഉണ്ടാക്കുന്ന വിധം
കെട്ടിടങ്ങൾക്കിടയിലുള്ള വഴിയിലാണ് കൂട്ടിയിരിക്കുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ജീവനക്കാർക്കും മറ്റുള്ളവർക്കും വലിയ ദുരിതമാണ് ഇത് വരുത്തി വയ്ക്കുന്നത്. പൊതുവേ സ്ഥലപരിമിതി ഏറെയുള്ള ആശുപത്രി വളപ്പിൽ കൂടിക്കിടക്കുന്ന തടി കഷ്ണങ്ങൾ മാറ്റാനുള്ള തുക അനുവദിക്കാൻ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. അസി.എൻജിനീയർ തടി തടിക്കഷ്ണങ്ങൾക്ക് വില കണക്കാക്കി ലേലം ചെയ്തുമാത്രമേ ആശുപത്രി പരിസരത്തുനിന്ന് മാറ്റാൻ കഴിയുകയുള്ളൂ. അടിയന്തരഘട്ടത്തിൽ അരൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് തുക അനുവദിച്ചുകൊണ്ട് തടസങ്ങൾ മാറ്റാനുള്ള വഴിയും ഇല്ലെന്നാണ് അധികൃതർ പറയുന്നത്.ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി പിരിച്ചുവിട്ടിരിക്കുകയാണ്.
പുതിയ പഞ്ചായത്ത് മെമ്പറെ ഉൾപ്പെടുത്തിഎച്ച്.എം.സി പുനഃസംഘടിപ്പിച്ച ശേഷം മാത്രമേ ആശുപത്രിയുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

