Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവതി വീട്ടിൽ...

യുവതി വീട്ടിൽ ജീവനൊടുക്കിയ സംഭവം: കാമുകൻ അറസ്​റ്റിൽ

text_fields
bookmark_border
rtpcr
cancel

ആ​ല​പ്പു​ഴ: തി​രു​വോ​ണ​ദി​വ​സം യു​വ​തി വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​മു​ക​ൻ അ​റ​സ്​​റ്റി​ൽ. ഗു​രു​മ​ന്ദി​രം വാ​ർ​ഡി​ൽ വ​ട്ട​ത്തി​ൽ എം​ഗ​ൽ​സി​നെ​യാ​ണ്​ (ഷി​ൻ​റു -23) സൗ​ത്ത്​​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

ആ​ല​പ്പു​ഴ വാ​ട​ക്ക​ൽ അ​ര​യ​ശ്ശേ​രി​യി​ൽ പ​രേ​ത​നാ​യ അ​രു​ള​പ്പ​െൻറ മ​ക​ൾ അ​ഞ്ജു​വാ​ണ് (23) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 8.30നാ​യി​രു​ന്നു സം​ഭ​വം. കാ​മു​ക​െൻറ മാ​ന​സി​ക​പീ​ഡ​ന​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. നാ​ലു​വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വാ​വു​മാ​യി വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോെ​ട വി​വാ​ഹ​മു​റ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ്​ ഇ​യാ​ൾ മ​റ്റൊ​രു െപ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന്​ അ​റി​ഞ്ഞ​ത്.

മ​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കാ​മു​ക​െൻറ സ​ഹോ​ദ​രി​ക്ക് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, ഇ​വ​ർ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്​​മ​ഹ​ത്യ ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യാ​ണ്​ കേ​സെ​ടു​ത്ത​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
TAGS:arrest 
News Summary - Woman commits suicide at home: Boyfriend arrested
Next Story