കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ വലയുന്നു
text_fieldsതാമരക്കുളം പഞ്ചായത്തിലെ പൊരുവിക്കൽ അജീഷ് ഭവനം ശിവൻകുട്ടിയുടെ വാഴകൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ
ചാരുംമൂട്: ജനവാസ മേഖലകളിലും ഏലാകളിലും കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകര്‍ വലയുന്നു. ചേമ്പ്, മരച്ചീനി, വാഴ, തെങ്ങിൻ തൈകൾ തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിക്കുന്നത്. ചാരുംമൂട് മേഖലയിലെ വിവിധ പ്രദേശങ്ങൾക്കൊപ്പം താമരക്കുളം പഞ്ചായത്തിലെ ഗുരുനാഥൻകുളങ്ങര വാർഡിലെ കൂവേലിച്ചിറക്ക് ഇരുഭാഗങ്ങളിലുമാണ് കഴിഞ്ഞദിവസം കാട്ടുപന്നി ശല്യം രൂക്ഷമായത്. പൊരുവിക്കൽ അജീഷ് ഭവനം ശിവൻകുട്ടി, പൊരുവിക്കൽ സോമരാജൻ, കൃഷ്ണൻകുട്ടി എന്നിവരുടെ പുരയിടത്തിലെ ചേന, ചേമ്പ്, മരച്ചീനി, വാഴ, തെങ്ങിൻ തൈകൾ എന്നിവ വ്യാപകമായി നശിപ്പിച്ചു.
കഴിഞ്ഞദിവസം ഗായത്രിയിൽ അജിതകുമാരിയുടെ പുരയിടത്തിലെ ചേമ്പും മരച്ചീനിയും നശിപ്പിച്ചിരുന്നു. കൃഷി നിരന്തരം നശിപ്പിക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർ നേരിടുന്നത്. കൂവേലിച്ചിറയുടെ കരയിലും സമീത്തെ കാടുപിടിച്ച സ്ഥലങ്ങളിലുമാണ് കാട്ടുപന്നികള്‍ തമ്പടിച്ചിരിക്കുന്നത്. പകൽ ഇവിടെ കഴിയുന്ന ഇവ രാത്രി കൃഷി സ്ഥലങ്ങളിലിറങ്ങി നാശം ഉണ്ടാക്കുന്നു. ഇടക്ക് പകലും ഇറങ്ങുന്നു. ഭയം മൂലം കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. അധികൃതർക്ക് പരാതി നൽകിയാലും നടപടിയൊന്നും ഉണ്ടാകാറില്ലെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

