Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചൂനാട് പട്ടാപ്പകൽ...

ചൂനാട് പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം: കട തകർത്തു

text_fields
bookmark_border
ചൂനാട് പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം: കട തകർത്തു
cancel
camera_alt

ചൂ​നാ​ട്ട് കാ​ട്ടു​പ​ന്നി അ​ക്ര​മ​ണ​ത്തി​ൽ ക​ട​യു​ടെ ചി​ല്ല് വാ​തി​ൽ

ത​ക​ർ​ന്ന​നി​ല​യി​ൽ

വ​ള്ളി​കു​ന്നം: ഇ​ലി​പ്പ​ക്കു​ളം ചൂ​നാ​ട് തെ​ക്കേ ജ​ങ്​​ഷ​നി​ൽ കാ​ട്ടു​പ​ന്നി അ​ക്ര​മ​ണ​ത്തി​ൽ ക​ട​ക്ക് കാ​ര്യ​മാ​യ ന​ഷ്ടം. നൈ​സ​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്യാ​ബി​ന​റ്റ് ഹെ​യ​ർ സ്റ്റു​ഡി​യോ​യി​ലാ​ണ് പ​ന്നി അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം ക​ട​യി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​ത് ഭാ​ഗ്യ​മാ​യി. മു​ൻ വ​ശ​ത്തെ ചി​ല്ലു​വാ​തി​ൽ ത​ക​ർ​ത്ത് ക​ട​ക്കു​ള്ളി​ൽ ക​യ​റി​യ പ​ന്നി സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്കും നാ​ശം വ​രു​ത്തി.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ബ​ഹ​ളം വ​ച്ച​തോ​ടെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തി​ലും കാ​ട്ടു​പ​ന്നി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം വ്യാ​പ​ക​മാ​കു​ന്ന​ത് ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ മ​ഠ​ത്തി​ൽ ഷു​ക്കൂ​ർ, യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്‌ അ​നി​ൽ പ്ര​തീ​ക്ഷ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​മ്മാ​സ് തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksbroadcastWild boarshop destroyed
News Summary - Wild boar attack in broad daylight in Choonad: Shop destroyed
Next Story