ബജറ്റിൽ വ്യാപക പ്രതിഷേധം
text_fieldsസംസ്ഥാന സർക്കാറിെൻറ ബജറ്റ് കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നു
ബജറ്റ് കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
ആലപ്പുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സൃഷ്ടിക്കുന്ന ബജറ്റ് കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം.അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ആലപ്പുഴ സൗത്ത് ബ്ലോക്ക് പ്രസിഡന്‍റ് സി.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്‍റ് കെ.നൂറുദ്ദീൻ കോയ അധ്യക്ഷത വഹിച്ചു. റഹീം വെറ്റക്കാരൻ, റിനു ഭൂട്ടോ, എസ്. മുകുന്ദൻ, മുജീബ് അസീസ്, ഷാജി ജമാൽ, ജയറാം രമേശ്, അൻഷാദ് മെഹബൂബ്, നൈസാം നജീം, മണികണ്ഠൻ, അൻസിൽ ജലീൽ, മാഹീൻ മുപ്പതിൽചിറ, നജീഫ് അരിശ്ശേരിൽ, വിശാഖ് വിജയൻ, സാജൻ എബ്രഹാം, റോഷൻ ടി. ജോൺ, പ്രമോദ്, സൈനു എന്നിവർ നേതൃത്വം നൽകി.
എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധം
ആലപ്പുഴ: ക്ഷാമബത്ത കുടിശ്ശിക 15 ശതമാനമായി ഉയർന്നിട്ടും സംസ്ഥാന ബജറ്റിൽ ജീവനക്കാരെ പൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തി.
ബജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ജില്ല പ്രസിഡൻറ് എൻ.എസ്. സന്തോഷ്ഉദ്ഘാടനം ചെയ്യുന്നു
ജില്ല പ്രസിഡന്‍റ് എൻ.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ ജിജിമോൻ പൂത്തറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഇല്ലത്ത് ശ്രീകുമാർ, ജില്ലഭാരവാഹികളായ എം. അഭയകുമാർ, പി.എസ്. സുനിൽ, ജോസ് എബ്രഹാം, തോമസ് ചാക്കോ, പി.എസ്. അസെർ, ബി.ഉദയൻ, അഞ്ജു ജഗദീഷ്, കെ.ജി. രാധാകൃഷ്ണൻ, പി.ടി ടെൻസിങ്, ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.
അംഗൻവാടി ജീവനക്കാരെ വഞ്ചിച്ചു -ഐ.എൻ.എ.ഇ.എഫ്
ആലപ്പുഴ: കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ അംഗൻവാടി ജീവനക്കാർക്ക് തികഞ്ഞ അവഗണനയും വഞ്ചനയുമെന്ന് ഇന്ത്യൻ നാഷനൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ-ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡന്‍റ് സി.കെ. വിജയകുമാർ ആരോപിച്ചു. ഒന്നാംപിണറായി സർക്കാറിെൻറ അവസാന ബജറ്റിൽ അംഗൻവാടി ജീവനക്കാർക്ക് ആയിരം രൂപയുടെ ശമ്പള വർധന പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാതെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
നിരാശാജനകമെന്ന് കെ.ബി.ടി.എ
ആലപ്പുഴ: സംസ്ഥാന ബജറ്റ് ഏറെ നിരാശാജനകമെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (കെ.ബി.ടി.എ) ജില്ല ഭാരവാഹികളുടെ യോഗം വിലയിരുത്തി. ഡീസലിനും പെട്രോളിനും രണ്ടുരൂപ വീതം സെസ് ഏര്‍പ്പെടുത്തിയതും മോട്ടോര്‍ വാഹനനികുതികള്‍ ഇരട്ടിയാക്കിയതും സംസ്ഥാനത്തെ പൊതുഗതാഗതമേഖലക്ക് കനത്ത തിരിച്ചടിയാണ്. സ്വകാര്യ ബസ് ഉടമകള്‍ നിലനില്‍പ്പിനുവേണ്ടി സമരമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് ബജറ്റ് സൃഷ്ടിച്ചിരിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്നതല്ല പുതിയ നികുതി നിര്‍ദേശങ്ങള്‍. ജനദ്രോഹ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് പി.ജെ. കുര്യന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം. നാസര്‍, എന്‍.സലീം, ടി.പി. ഷാജിലാല്‍, റിനു സഞ്ചാരി, ബിനു ദേവിക, മുഹമ്മദ് ഷെരീഫ്, നൗഷാദ് ബാബു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

