പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം
text_fieldsകെ.പി റോഡിൽ സമരത്തിൽ പങ്കെടുക്കുന്ന വനിതകൾ
ആലപ്പുഴ: പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി മലയിടിച്ച് നിരത്തുന്നതിനെതിരെ നടന്ന ജനകീയ സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പ്രതിഷേധിച്ചു. സമരസമിതി നേതാവും എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗവുമായ അനു ശിവനെ പൊലീസ് ക്രൂരമായി മർദിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. സ്ത്രീകൾ ഉൾപ്പെടെയുള്ള സമരസമിതി പ്രവർത്തകർക്കും ക്രൂരമായ മർദനമേറ്റു. അറസ്റ്റ് ചെയ്യപ്പെട്ടവരെ സി.പി.ഐ നേതാക്കൾ സന്ദർശിച്ചു. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, അസി. സെക്രട്ടറി എസ്. സോളമൻ, ജില്ല എക്സി. അംഗം ആർ. സുരേഷ്, മണ്ഡലം സെക്രട്ടറിമാരായ എം. മുഹമ്മദാലി, കെ. കാർത്തികേയൻ, ടി.ഡി. സുശീലൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഇടതുപക്ഷം ഭരിക്കുമ്പോൾ പൊലീസ് തെരുവുഗുണ്ടകളെ നാണിപ്പിക്കുന്ന രീതിയിൽ സമരക്കാരെ കൈകാര്യം ചെയ്യുന്നതും മുതലാളിമാരുടെ ക്വട്ടേഷൻ ഗുണ്ടകളായി അധഃപതിക്കുന്നതും നാടിന് ഭൂഷണമല്ലെന്ന് എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ല കമ്മിറ്റി. മണ്ണെടുപ്പിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ജില്ല പ്രസിഡൻറ് ബൈരഞ്ജിത്തും സെക്രട്ടറി സനൂപ് കുഞ്ഞുമോനും ആവശ്യപ്പെട്ടു.
എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ചാരുംമൂട്ടിൽ പ്രതിക്ഷേധ പ്രകടനം നടത്തി. എം.അമ്പാടി, അംജാദ് സുബൈർ, ആദർശ് ശിവൻ, ശുഹൈബ് മുഹമ്മദ് റഷീദ്, ബഷീർ, എസ്.അരുൺ കരിമുളയ്ക്കൽ, അഡ്വ.അനസ് താമരക്കുളം എന്നിവർ നേതൃത്വം നൽകി. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

