Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആളില്ലാത്ത വീടുകളിൽ മോഷണം പെരുകുന്നു

text_fields
bookmark_border
പൂട്ടിയിട്ട അഞ്ചോളം വീടുകളിലാണ് മാസങ്ങൾക്കിടെ മോഷണം നടന്നത്
ആളില്ലാത്ത വീടുകളിൽ മോഷണം പെരുകുന്നു
cancel
camera_alt

ചെ​ന്നി​ത്ത​ല കു​ള​പ്പു​റ​ത്ത് സി​ന്ധു​വി​ന്റെ വീ​ട്ടി​ൽ ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ഫോ​റ​ൻ​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മാന്നാർ: ചെന്നിത്തലയിൽ അടച്ചിട്ട വീടുകളിൽ മോഷണങ്ങൾ വ്യാപകമാകുന്നു. ആൾ താമസമില്ലാതെ പൂട്ടിയിട്ട അഞ്ചോളം വീടുകളിലാണ് മാസങ്ങൾക്കിടെ മോഷണം നടന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന സാധനങ്ങളാണ് അപഹരിക്കുന്നത്.

ഒരു വീട്ടിൽ മോഷണം നടത്തിയ പ്രതികളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. അതും മറ്റൊരു സ്റ്റേഷനിൽ പിടിക്കപ്പെട്ടപ്പോഴുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഒടുവിലായി ചെന്നിത്തല ഇറമ്പമൺ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കുളത്തിന് സമീപം ബംഗളുരുവിൽ അധ്യാപികയായ കുളപ്പുറത്ത് സിന്ധുവിന്റെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്.

ഉരുളി, വാർപ്പ്, നിലവിളക്കുകളുൾപ്പെടെ നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഇവിടെ മോഷണം പോയി. മാന്നാർ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ആലപ്പുഴയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സയന്റിഫിക് ഓഫീസർ ഹരി പ്രശാന്ത്, വിരലടയാള വിദഗ്ധ പ്രതിഭ, ഫോട്ടോഗ്രാഫർ രണദീപ്, ഉദ്യോഗസ്ഥരായ ഹരി, റെജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

എസ്.എച്ച്.ഒ കെ.അജിത്ത്, എസ്.ഐമാരായ ഉദയകുമാർ, മുഹമ്മദ് അക്ബർ, എ.എസ്.ഐ സുനിൽ കുമാർ, സീനിയർ സി.പി.ഒ കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട അന്വേഷണ സംഘവും സ്ഥലത്തുണ്ടായിരുന്നു. കുടുംബസമേതം മുംബൈയിൽ താമസിക്കുന്ന ചെന്നിത്തല 16-ാം വാര്‍ഡില്‍ വെമ്പുഴശ്ശേരില്‍ ഉഷസ്സിൽ ഉഷയുടെ വീട്ടിൽ മോഷണം നടന്നത് ഒരു മാസം മുമ്പാണ്. ഓട്ടുരുളികൾ, ചെമ്പ് കുട്ടകം, വിവിധ തരത്തിലുള്ള ഓട്ടു വിളക്കുകൾ, ചെമ്പ് കലങ്ങൾ തുടങ്ങിയ ഗൃഹോപകരണങ്ങളാണ് നഷ്ടമായത്.

ചെന്നിത്തല അഞ്ചാം വാർഡ് ഇരമത്തൂർ പണിക്കരോടത്ത് ജങ്ഷന് കിഴക്കുള്ള വലിയവീട്ടിൽ ഷാരോൺ വില്ലയിൽ വി.ഒ ജോസന്റെ വീട്ടിൽ ഒമ്പത് മാസങ്ങൾക്ക് മുമ്പ് മോഷണം നടന്നു. ആളില്ലാത്ത ഈ വീടിന്റെ കതകുകളും അലമാരകളും കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ, സ്വർണ കൊയിൻ, ഐ.പാഡ്, ലാപ് ടോപ്പ്, വാച്ച് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളും യു.കെ കറൻസി എന്നിവയാണ് കവർന്നത്.

ഈ കേസിലെ പ്രതികളായ ശൂരനാട് ചക്കുവളളി പരപ്പാടി പുത്തൻവീട്ടിൽ സന്തോഷ് കുമാർ (44), ചവറ ശങ്കരമംഗലം പള്ളത്ത് പടീറ്റേതിൽ ചില്ല് ശ്രീകുമാർ എന്ന വിളിപ്പേരുള്ള ശ്രീകുമാർ (36) എന്നിവരെ ആഗസ്റ്റിൽ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കേസിൽ പ്രതികളിൽ ഒരാൾ അറസ്റ്റിലായതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ചെന്നിത്തലയിലെ മോഷണ വിവരം മനസ്സിലാക്കിയതിനെ തുടർന്നാണ് പൊലീസ് ചെന്നിത്തലയിലെ കേസിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് മന്ത്രിയുടെ ജന്മനാടായ ചെന്നിത്തലയിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വകുപ്പു കൈകാര്യം ചെയ്ത സമയത്ത് കോട്ടമുറി ജങ്ഷനിൽ വാടക കെട്ടിടത്തിൽ ഔട്ട് പോസ്റ്റ് ആരംഭിച്ചെങ്കിലും പിന്നീട് പ്രവർത്തനം നിലച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Uninhabited Homes Targeted in Recent Chennithala Burglaries; Police Probe On
Next Story