കായലിന്റെ വൃത്തിക്കായി ജലഘോഷയാത്ര
text_fieldsനെഹ്റുട്രോഫി വള്ളംകളിക്ക് ഹരിതചട്ടംപാലിക്കുന്നതിന്റെ പ്രചാരണാർഥം ആലപ്പുഴ കനാലിൽ നടന്ന കയാക്കിങ്
വള്ളങ്ങളുടെ ജലഘോഷയാത്ര
ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവം ഹരിതചട്ടം പാലിച്ച് നടപ്പാക്കുന്നതിന്റെ പ്രചാരണാർഥം കനാലിൽ കയാക്കിങ് വള്ളങ്ങളുടെ ജലഘോഷയാത്ര നടത്തി. നാൽപാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച് ശവക്കോട്ടപാലത്തിന് സമീപം സമാപിച്ചു. വേമ്പനാട് കായലിലേക്ക് മാലിന്യം വലിച്ചെറിയാന്‍ പാടില്ലെന്ന സന്ദേശം ഉയർത്തി കായലിനെ കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഘോഷയാത്ര തുടങ്ങിയത്. സൗന്ദര്യവത്കരിച്ച കനാലിലൂടെ ആദ്യമായാണ് കയാക്കിങ് വള്ളങ്ങളുടെ ഘോഷയാത്ര നടത്തിയത്.
ജലോത്സവം നടക്കുന്ന പ്രദേശവും സമീപ പ്രദേശങ്ങളും ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിച്ച് പവലിയനിലും ഗാലറിയിലും പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രകൃതി സൗഹൃദ ഉൽപന്നങ്ങളാലാണന്ന് ഉറപ്പുവരുത്തും. പരസ്യനോട്ടീസുകള്‍ ഗ്രീന്‍ സോണില്‍ പൂര്‍ണമായും ഒഴിവാക്കും. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൂര്‍ണമായും ജലോത്സവം ഹരിതാഭമാക്കും.
ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയര്മാന് പി.എസ്.എം ഹുസൈന് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ്. കവിത, സ്ഥിരം സമിതി അധ്യക്ഷ ആര്. വിനിത, കൗണ്‍സിലര്‍മാരായ ബി. നസീര്‍, കെ.എസ്. ജയന്, രാഖി രജികുമാര്‍, സിമി ഷാഫിഖാന്‍, ശുചിത്വ മിഷന് ജില്ലകോര്‍ഡിനേറ്റര്‍ ഡി ഷിന്‍സ്, സുചിത്ര പണിക്കര്‍, കെ.എസ്. രാജേഷ്, കെ.പി.വർഗീസ്, സി. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

