Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നദികളിൽ ജലനിരപ്പ് താഴുന്നു; അപ്പർകുട്ടനാട് ആശങ്കയിൽ
text_fieldsbookmark_border
മാന്നാർ: ചൂടിെൻറ കാഠിന്യമേറിയതോടെ നദികളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു തുടങ്ങി. അച്ചൻകോവിലാർ, പമ്പാനദി, കുട്ടംപേരൂരാർ എന്നിവിടങ്ങളിലാണ് ഒരാഴ്ചയായി ജലനിരപ്പ് കാര്യമായി താഴുന്നത്. രണ്ടടി വരെയാണ് താഴ്ന്നത്. കുട്ടംപേരൂർ ആറിലെ എണ്ണക്കാട്, അച്ചൻകോവിലാറ്റിലെ വഴുവാടിക്കടവ്, പമ്പാനദിയിലെ മുല്ലേശിക്കടവിലും ജലനിരപ്പ് കുറഞ്ഞു.
വഴുവാടിക്കടവിൽ ആറിെൻറ നടുഭാഗം വരെ മണൽത്തിട്ട തെളിഞ്ഞിട്ടുണ്ട്. കുട്ടംപേരൂരാറിൽ നവംബർ 13ന് കുട്ടംപേരൂർ-എണ്ണക്കാട് ഹരിത ജലോത്സവം നടക്കാനിരിക്കുകയാണ്. ജലനിരപ്പ് ഇപ്പോഴത്തെ രീതിയിൽ താഴുന്നത് ജലോത്സവ നടത്തിപ്പിനെ ബാധിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നദികളുടെ സമീപത്തെ കിണറുകളിലും വെള്ളം വറ്റി തുടങ്ങി.
Next Story

