Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എമ്മിൽ പോര്​;...

സി.പി.എമ്മിൽ പോര്​; അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍

text_fields
bookmark_border
cpm
cancel

അ​മ്പ​ല​പ്പു​ഴ: സി.​പി.​എം ഭ​രി​ക്കു​ന്ന അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​പ്ര​തി​സ​ന്ധി. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​ക്ക​ത്ത് പാ​ര്‍ട്ടി​ക്ക് ന​ല്‍കി​യ​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി. ബ​ജ​റ്റ് ബു​ധ​നാ​ഴ്ച അ​വ​ത​രി​പ്പി​ക്കാ​ൻ ഇ​രി​ക്കെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ ത​മ്മി​ലു​ള്ള പ​ട​ല​പ്പി​ണ​ക്കം രൂ​ക്ഷ​മാ​യ​ത്.എ​ട്ടാം വാ​ർ​ഡ് അം​ഗ​വും വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ പി.​എം. ദീ​പ​യാ​ണ് പ​ദ​വി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍ട്ടി ഏ​രി​യ ക​മ്മി​റ്റി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​ക്ക​ത്ത് ന​ല്‍കി​യ​ത്.

അ​ടു​ത്ത ദി​വ​സം പാ​ര്‍ട്ടി ഇ​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​നേ​തൃ​ത്വം പൂ​ർ​ണ​പ​രാ​ജ​യ​മാ​ണെ​ന്നും ഇ​തി​നാ​ലാ​ണ് ഓ​ദ്യോ​ഗി​ക സ്ഥാ​ന​ത്തു​നി​ന്ന്​ ഒ​ഴി​യു​ന്ന​തെ​ന്നു​മാ​ണ് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്.ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​രി​സും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ വി. ​ധ്യാ​ന​സു​ത​നു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും ഇ​ത് മ​ര്‍ദ​ന​ത്തി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ത​ന്നെ ഹാ​രി​സ് മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ധ്യാ​ന​സു​ത​ന്‍ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​ക്ക്​ പ​രാ​തി ന​ല്‍കി​യി​രു​ന്നു.

വ​ണ്ടാ​നം ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫി​സി​ന് മു​ന്നി​ല്‍ വെ​ച്ചാ​ണ് ധ്യാ​ന​സു​ത​ന് മ​ർ​ദ​ന​മേ​റ്റ​ത്. പൊ​തു​നി​ര​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി പാ​ര്‍ട്ടി​ക്ക് ത​ല​വേ​ദ​ന​യാ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി.ഒ​രു​വ​ർ​ഷ​മാ​യി ഹാ​രി​സ് ന​ട​ത്തു​ന്ന പാ​ര്‍ട്ടി​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​തി​രു​ന്ന​താ​ണ് ഇ​ത്​ തു​ട​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ധ്യാ​ന​സു​ത​ന്‍ പാ​ര്‍ട്ടി​ക്ക് ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, ധ്യാ​ന​സു​ത​ൻ അ​ട​ക്ക​മു​ള്ള ചി​ല അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMAmbalapuzha vadak Panchayath
News Summary - War in CPM; Ambalapuzha vadak Panchayath administration in crisis
Next Story