Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഛർദി; 20 കുട്ടികൾ ചികിത്സ തേടി
text_fieldsbookmark_border
ആലപ്പുഴ: മണ്ണഞ്ചേരി തമ്പകച്ചുവട് ഗവ. യു.പി സ്കൂളിലെ കുട്ടികളിൽ ചിലർക്ക് ഛർദി ഉണ്ടായതിനെത്തുടർന്ന് ചികിത്സ തേടി. മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ ജനറൽ ആശുപത്രിയിലുമായി 20 പേരാണ് ചികിത്സ തേടിയത്. വെള്ളിയാഴ്ച വൈകീട്ട് കുട്ടികൾ വീട്ടിൽ എത്തിയശേഷമാണ് ഛർദി പിടിപെട്ടത്. സ്കൂളിൽനിന്നുള്ള ഉച്ചഭക്ഷണമാണ് ഇവർ കഴിച്ചത്.
ചോർ, മോരുകറി, കടല, മാങ്ങാക്കറി എന്നിവയായിരുന്നു ഉച്ചഭക്ഷണമായി കൊടുത്തത്. എന്നാൽ, ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

