Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിസ തട്ടിപ്പ്...

വിസ തട്ടിപ്പ് പെരുകുന്നു: ജാഗ്രത നിർദേശവുമായി യുവജന കമീഷൻ

text_fields
bookmark_border
വിസ തട്ടിപ്പ് പെരുകുന്നു: ജാഗ്രത നിർദേശവുമായി യുവജന കമീഷൻ
cancel
camera_alt

ആ​ല​പ്പു​ഴ ഗ​വ. ഗ​സ്റ്റ്​ ഹൗ​സ്​ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ ന​ട​ന്ന ജി​ല്ല അ​ദാ​ല​ത്തി​ൽ യു​വ​ജ​ന​ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​ഷാ​ജ​ർ പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്നു

ആ​ല​പ്പു​ഴ: പ​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ജോ​ലി ത​ര​പ്പെ​ടു​ത്താ​മെ​ന്ന് വാ​ഗ്​​ദാ​നം ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് യു​വ​ജ​ന ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എം. ​ഷാ​ജ​ർ. ആ​ല​പ്പു​ഴ ഗ​വ. ഗ​സ്റ്റ്​ ഹൗ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ല അ​ദാ​ല​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഐ​റി​ഷ് വി​സ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ൽ എ​തി​ർ​ക​ക്ഷി​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ, തൊ​ഴി​ൽ​ത​ട്ടി​പ്പ്, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു.

യു​വ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ക​മീ​ഷ​ൻ ഇ​ട​പെ​ടും. യു​വ​ജ​ന​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രു​ക​യാ​ണ്. യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ക്കു​ന്ന ജോ​ലി സ​മ്മ​ർ​ദ​ത്തെ​ക്കു​റി​ച്ച്​ ശാ​സ്ത്രീ​യ​പ​ഠ​നം ന​ട​ത്തി ഒ​രു മാ​സ​ത്തി​ന​കം യു​വ​ജ​ന ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കും.

ജി​ല്ല അ​ദാ​ല​ത്തി​ൽ 12 പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചു. 22 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. 10 പ​രാ​തി​ക​ൾ അ​ടു​ത്ത സി​റ്റി​ങ്ങി​ലേ​ക്ക്​ മാ​റ്റി​വെ​ച്ചു. പു​തി​യ​താ​യി നാ​ലു​പ​രാ​തി​ക​ൾ ല​ഭി​ച്ചു.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ലെ നി​യ​മ​നം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ലെ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ല എ​ന്നീ പ​രാ​തി​ക​ളും തീ​ർ​പ്പാ​ക്കി.

യു​വ​ജ​ന ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എം. ​ഷാ​ജ​ർ, ക​മീ​ഷ​ൻ അം​ഗം അ​ഡ്വ. ആ​ർ. രാ​ഹു​ൽ, അ​ഡ്മി​നി​ട്രേ​റ്റീ​വ് ഓ​ഫി​സ​ർ ജോ​സ​ഫ് സ്ക​റി​യ, അ​സി​സ്റ്റ​ന്‍റ്​ പി. ​അ​ഭി​ഷേ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Visa fraud on the rise: Youth Commission warns
Next Story