ചേര്‍ത്തല: അനുദിനം ഭീഷണിയാകുന്ന തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ പദ്ധതികളുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്. അഞ്ചുവര്‍ഷത്തിനുള്ളില്‍ നായ്ക്കളുടെ എണ്ണം കുറക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്.
തെരുവുനായ്ക്കളെ കൊല്ലുന്നത് കുറ്റകരമാണെന്നതിനാല്‍ വന്ധ്യംകരണത്തിന് പ്രാധാന്യം നല്‍കുന്നതാണ് പദ്ധതികളെന്ന് ജില്ല ഭാരവാഹികളായ ഡോ. പ്രേംകുമാര്‍, ഡോ. സംഗീത് നാരായണന്, ഡോ. ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
എ.ബി.സി പദ്ധതി പ്രകാരം 6000 നായ്ക്കളെ ജില്ലയിൽ വന്ധ്യംകരിച്ചു. 23ന് ലോകവന്ധ്യംകരണദിനത്തില് കൂട്ടായ ചര്ച്ചയൊരുക്കിയാണ് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നത്. ചര്‍ച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരസഭ ചെയര്പേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിക്കും.