മിനിലോറി മോഷണം; പ്രതി പിടിയിൽ
text_fieldsആലപ്പുഴ: വർക്ക് സൈറ്റിൽനിന്ന് മിനിലോറി മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. ആലപ്പുഴ മാളികമുക്ക് കൊച്ചിങ്ങാംപറമ്പ് സുനീറിനെ (34) ആലപ്പുഴ നോർത്ത് െപാലീസാണ് പിടികൂടിയത്. ഡിസംബർ 27നാണ് കേസിനാസ്പദമായ സംഭവം.
ആലപ്പുഴ തുേമ്പാളി തീർഥശ്ശേരി പാലത്തിന് സമീപത്തെ വർക്ക് സൈറ്റിൽനിന്ന് ചേർത്തല സ്വദേശി അരുണിെൻറ ഉടമസ്ഥതയിലുള്ള മിനിലോറിയാണ് കവർന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുനീറിനെ പിടികൂടിയത്. മോഷ്ടിച്ച വാഹനം കൂട്ടുകാരനുമായി ചേർന്ന് വിൽപന നടത്താൻ മൂന്നാറിലേക്ക് കൊണ്ടുപോയിരുന്നു. അവിടെനിന്ന് മിനിേലാറി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

