Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightVaduthalachevron_rightശ്രീനാരായണ ധർമസംഘം...

ശ്രീനാരായണ ധർമസംഘം സർവമത സമ്മേളന ശതാബ്ദി പദയാത്ര; സ്വീകരണം നൽകി കോട്ടൂർ കാട്ടുപുറം മഹല്ല്​ ജമാഅത്ത്

text_fields
bookmark_border
ശ്രീനാരായണ ധർമസംഘം സർവമത സമ്മേളന ശതാബ്ദി പദയാത്ര; സ്വീകരണം നൽകി കോട്ടൂർ കാട്ടുപുറം മഹല്ല്​ ജമാഅത്ത്
cancel

വ​ടു​ത​ല: ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ​നി​ന്ന് ശി​വ​ഗി​രി മ​ഠ​ത്തി​ലേ​ക്ക് ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​ദ​യാ​ത്ര​ക്ക് സ്വീ​ക​ര​ണം ന​ൽ​കി കോ​ട്ടൂ​ർ കാ​ട്ടു​പു​റം പ​ള്ളി മ​ഹ​ല്ല്​ മാ​തൃ​ക​യാ​യി. ഒ​രു​നൂ​റ്റാ​ണ്ടി​ന് മു​മ്പ് അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ നേ​തൃ​ത്തി​ൽ ന​ട​ന്ന ലോ​ക​മ​ത സ​മ്മേ​ള​ന​ത്തി​ന്റെ ശ​താ​ബ്ദി സ്മ​ര​ണ​ക​ൾ ഉ​യ​ർ​ത്തി​യാ​ണ് നൂ​റി​ല​ധി​കം വ​രു​ന്ന ഭ​ക്ത​ർ പ​ദ​യാ​ത്ര ന​ട​ത്തു​ന്ന​ത്. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ന​ൽ​കി​യാ​ണ് ശ്രീ​നാ​രാ​യ​ണ ഭ​ക്ത​രെ മ​ഹ​ല്ല്​ നി​വാ​സി​ക​ൾ സ്വീ​ക​രി​ച്ച​ത്.

സ​മൂ​ഹ​ത്തി​ൽ മ​ത​ത്തി​ന്റെ പേ​രി​ലും വി​ശ്വാ​സ ആ​ചാ​ര​ങ്ങ​ളു​ടെ പേ​രി​ലും വെ​റു​പ്പും വി​ദ്വേ​ഷ​വും വ​ള​ർ​ത്താ​ൻ ചി​ല ശ​ക്തി​ക​ൾ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം കൂ​ടി​ച്ചേ​ര​ലു​ക​ൾ മാ​ന​വ​സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​മെ​ന്ന്​ മ​ഹ​ല്ല് ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റ് പി.​എ. ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു.

തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ പ്ര​ബ​ല​മാ​യ മ​ഹ​ല്ല് ജ​മാ​അ​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് വ​ടു​ത​ല​യി​ലേ​ത്. മ​ഹ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ജാ​തി​മ​ത ഭേ​ദ​മ​ന്യേ​യാ​ണ്​ എ​ത്തി​ക്കു​ന്ന​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ കു​ട്ട​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി കോ​ട്ടൂ​ർ കാ​ട്ടു​പു​റം പ​ള്ളി ജ​മാ​അ​ത്ത്​ തു​റ​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പ്​ സം​സ്ഥാ​ന​ത്തി​ന്​​ മാ​തൃ​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് പ്ര​യാ​സം നേ​രി​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ എ​ത്തി​ക്കു​ന്ന​തി​ലും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ജ​മാ​അ​ത്ത് പ​രി​പാ​ല​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ പി.​എ. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​മാ​അ​ത്ത് സീ​നി​യ​ർ ഖ​തീ​ബ് എ​ൻ.​എം. ഷാ​ജ​ഹാ​ൻ മൗ​ല​വി, വ​ടു​ത​ല സെ​ൻ​ട്ര​ൽ മ​സ്ജി​ദ് ഖ​തീ​ബ് ഷാ​ഹു​ൽ ഹ​മീ​ദ് ഇ​ർ​ഫാ​നി, മ​ഹ​ൽ സെ​ക്ര​ട്ട​റി എം. ​ക​ബീ​ർ​കു​ട്ടി, ട്ര​ഷ​റ​ർ എ​സ്.​കെ. റ​ഹ്മ​ത്തു​ള്ള, ഹു​സൈ​ബ് വ​ടു​ത​ല, കെ.​എ. മ​ക്കാ​ർ മൗ​ല​വി, അ​രൂ​ക്കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​കെ. മ​ജീ​ദ്, പി.​എം. ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് ജാ​ഥ ക്യാ​പ്റ്റ​ൻ എം.​ഡി. സ​ലിം, ചെ​യ​ർ​മാ​ൻ കെ.​കെ. ജോ​ഷി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ.​കെ. ബൈ​ജു, കോ​ഓ​ഡി​നേ​റ്റ​ർ പി.​പി. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahal JamaatSree Narayana Dharma Sangham
News Summary - Sree Narayana Dharma Sangham Sarvamata Sammelan Shatabdi Padayatra; Kotur Kattupuram Mahal Jamaat gave reception
Next Story