ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; ദീപു സത്യന്റെ പദയാത്രക്ക് തുടക്കം
text_fieldsദീപുവിന് ദേശീയ പതാക കൈമാറി പി.കെ ഫാസിൽ പദയാത്ര ഉദ്ഘാടനം ചെയ്യുന്നു
വടുതല: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ദീപു സത്യൻ ഇന്ത്യൻ പാർലമെന്റിലേക്ക് നടത്തുന്ന പദയാത്ര വടുതല ജങ്ഷനിൽ നിന്നാരംഭിച്ചു.
ദീപുവിന് പിന്തുണയുമായി പനക്കത്തറ റിജാസ് സലീമും കൂടെയുണ്ട്. വടുതലയിലെ പൗരാവലി ദീപുവിനും കൂട്ടുകാരനും വടുതല ജങ്ഷനിൽ യാത്രയയപ്പ് നൽകി. വടുതല ജമാഅത്ത് ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ ഫാസിൽ ദേശീയ പതാക ദീപുവിന് കൈമാറി ഉദ്ഘാടനം നടത്തി. ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോർഡിനേറ്റർ പി.എം സുബൈർ അധ്യക്ഷത വഹിച്ചു.
തന്റെ യാത്ര ലക്ഷ്യം കാണുമോയെന്നതിൽ ആശങ്കയുണ്ടെന്നും ലക്ഷ്യത്തിലെത്തിയാൽ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഭരണകൂടം നൽകുന്നു എന്നതിൽ അഭിമാനിക്കാമെന്നും നിയമ വിദ്യാർഥി കൂടിയായ ദീപു പറയുന്നു. സേവ് ഫലസ്തീൻ, സ്റ്റോപ് വാർ എന്നെഴുതിയ ടീ ഷർട്ടും ധരിച്ചാണ് ഇരുവരുടെയും യാത്ര. ടി.എസ് നാസിമുദ്ദീൻ, എൻ.എ സക്കരിയ, റഹീം കാമ്പള്ളി, ഇ.എം നസീർ, മുഹമ്മദ് നിബ്രാസ്, നവാസ് മധുരക്കുളം, നൗഫൽ മുളക്കൻ, വിഷ്ണു മോഹൻ തുടങ്ങിയവർ യാത്രയെ അരൂക്കുറ്റി ജങ്ഷൻ വരെ അനുഗമിച്ചു. ദീപുവിന്റെ അമ്മ സാവിത്രി സത്യൻ, സുധടീച്ചർ എന്നിവരുംഎത്തിയിരുന്നു.