ഐ.എസ്.എം ഗോൾഡൻ ഹോം: താക്കോൽദാനം നടത്തി
text_fieldsഐ.എസ്.എം ‘ഗോൾഡൻ ഹോം’ പദ്ധതിയുടെ ഭാഗമായി നദുവത്ത് നഗർ മണ്ഡലം കമ്മിറ്റി നിർമിച്ച് നൽകുന്ന വീടിെൻറ താക്കോൽ ദാനം എ.എം ആരിഫ് എം.പി
നിർവഹിക്കുന്നു
വടുതല: ഐ.എസ്.എം 'ഗോൾഡൻ ഹോം' പദ്ധതിയുടെ ഭാഗമായി നദുവത്ത് നഗർ മണ്ഡലം കമ്മിറ്റി നിർമിച്ച് നൽകുന്ന നാലാമത്തെ വീടിെൻറ താക്കോൽ ദാനം നടന്നു. സംസ്ഥാന സമിതി അമ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച 100 വീടുകളുടെ പദ്ധതിയാണിത്.
അഡ്വ. എ.എം ആരിഫ് എം.പി താക്കോൽ ദാനം നടത്തി. അഞ്ചാമത്തെ വീടിെൻറ നിർമാണ ഉദ്ഘാടനം നൂർമുഹമ്മദ് സേട്ട് നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ കെ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുൽ ഖാദർ, കെ.എ. മക്കാർ മൗലവി, നിഷാദ് അബ്ദുൽ കരീം, മുഹമ്മദ് ഫാറൂഖ്, ഷുക്കൂർ സ്വലാഹി, സുഹൈൽ എന്നിവർ സംസാരിച്ചു.