വള്ളം മറിഞ്ഞ് കായലിൽ വീണവർക്ക് രക്ഷകരായി സഹോദരങ്ങൾ
text_fieldsജീവൻ രക്ഷിച്ച രാജീവും അരുൺ കുമാറും
വടുതല: വള്ളം മറിഞ്ഞ് കായലിൽ വീണ ഉദയംപേരൂർ സ്വദേശികളെ രക്ഷിച്ചു. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് ഓണപ്പറമ്പിൽ രാജീവും സഹോദരൻ അരുണുമാണ് രണ്ട് ജീവന് തുണയായത്.
ഞായറാഴ്ച വെളുപ്പിന് മൂന്ന് മണിക്ക് ചീനവല വലിക്കാൻ ഉണർന്ന രാജീവൻ കായലിൽ മത്സ്യബന്ധനം നടത്തുന്നവരുടെ വഞ്ചി മുങ്ങുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. ഉടൻ സഹോദരൻ അരുൺ കുമാറിനെയും കൂട്ടി വഞ്ചി തുഴഞ്ഞെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കായലിൽ വീണുകിടന്നവരെ വള്ളത്തിൽ പിടിച്ചുകയറ്റുകയും അവരുടെ വള്ളം സ്വന്തം വള്ളത്തിൽ കെട്ടിവലിച്ച് വീട്ടിൽ കൊണ്ടുവരുകയും ചെയ്തു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി.

