പൊലീസിേൻറത് സമാനതകളില്ലാത്ത വളർച്ച –മുഖ്യമന്ത്രി
text_fieldsവിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ജില്ല പൊലീസ് മേധാവി
പി.എസ് സാബു വിതരണം ചെയ്യുന്നു
ആലപ്പുഴ: പൊലീസിേൻറത് സമാനതകളില്ലാത്ത വളർച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും സാമൂഹിക ഉത്തരവാദിത്തത്തോടെ പെരുമാറുന്നതിലും പൊലീസ് വളരെ മുന്നിലാണ്. ഇന്ത്യയിലെ ഇതരസംസ്ഥാനത്തിന് മികച്ച മാതൃകയാണ് കേരളത്തിലെ സേന.
വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകൾ വിതരണയോഗം ഓൺലൈൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019, 2020 വര്‍ഷങ്ങളിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ച പൊലീസ് മെഡലുകൾ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മികച്ച കുറ്റാന്വേഷണത്തിനുള്ള അവാര്‍ഡുകൾ, സ്പെഷല്‍ ഓപറേഷന് മെഡലുകൾ ആലപ്പുഴ ജില്ല ട്രെയിനിങ് സെൻററിൽ നടന്ന ചടങ്ങിൽ ജില്ല പൊലീസ് മേധാവി പി.എസ്. സാബു വിതരണം ചെയ്തു.
ജില്ലയിൽ 16 പൊലീസ് സേന അംഗങ്ങൾക്കാണ് മെഡലുകൾ നൽകിയത്. ഡി.ജി.പി ലോക്നാഥ് ബഹ്റ സ്വാഗതം പറഞ്ഞു. അഡീഷനൽ എസ്.പി എൻ. രാജൻ, ഡി.എച്ച്.ക്യൂ ഡി.സി വി.സുരേഷ് ബാബു, പൊലീസ് ഉദ്യോഗസ്ഥർ, അവാർഡ് ജേതാക്കളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.