Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനധികൃത സർവിസ്​; ഏഴ്​...

അനധികൃത സർവിസ്​; ഏഴ്​ ഹൗസ്​ബോട്ട്​ പിടിച്ചെടുത്തു

text_fields
bookmark_border
അനധികൃത സർവിസ്​; ഏഴ്​ ഹൗസ്​ബോട്ട്​ പിടിച്ചെടുത്തു
cancel

ആ​ല​പ്പു​ഴ: അ​ന​ധി​കൃ​ത​മാ​യി സ​ർ​വി​സ്​ ന​ട​ത്തി​യ ഏ​ഴ്​ ബോ​ട്ട്​ പി​ടി​ച്ചെ​ടു​ത്തു. 1,20,000 രൂ​പ പി​ഴ​ചു​മ​ത്തി. തു​റ​മു​ഖ വ​കു​പ്പ്​ ഉ​ദ്യേ​ഗ​സ്ഥ​ർ, ടൂ​റി​സം പൊ​ലീ​സ്, അ​ർ​ത്തു​ങ്ക​ൽ കോ​സ്റ്റ​ൽ പൊ​ലീ​സ്​ എ​ന്നി​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ബോ​ട്ടു​ക​ൾ തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ആ​ര്യാ​ട്​ യാ​ർ​ഡി​ലേ​ക്ക്​ മാ​റ്റി. വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ഫി​നി​ഷി​ങ്​ പോ​യ​ന്‍റ്, സ്റ്റാ​ർ​ട്ടി​ങ്​ പോ​യ​ന്‍റ്​, സാ​യ് ബോ​ട്ട് ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ബോ​ട്ടു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

26 ഹൗ​സ് ബോ​ട്ടി​ലും മൂ​ന്ന്​ മോ​ട്ടോ​ർ ബോ​ട്ടി​ലും ഒ​രു ബാ​ർ​ജി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​തി​ൽ രേ​ഖ​ക​ളി​ല്ലാ​തി​രു​ന്ന ഏ​ഴ്​ ഹൗ​സ് ബോ​ട്ടാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ 10 ബോ​ട്ടി​ന്‍റെ ഉ​ട​മ​ക​ൾ​ക്ക് 1,20,000 രൂ​പ പി​ഴ അ​ട​ക്കാ​ൻ നോ​ട്ടീ​സ്​ ന​ൽ​കി. 13 ബോ​ട്ടി​ന്​​ രേ​ഖ​ക​ളു​ണ്ടാ​യി​രു​ന്നു. സ്പീ​ഡി​ൽ അ​ശ്ര​ദ്ധ​യോ​ടെ ബോ​ട്ട് ഓ​ടി​ച്ച് ചെ​റു​വ​ള്ള​ങ്ങ​ൾ​ക്ക് അ​പ​ക​ടം ഉ​ണ്ടാ​ക്ക​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​ക്ക്​ പോ​ർ​ട്ട് ചെ​ക്കി​ങ്​ സ്ക്വാ​ഡി​ലെ പി. ​ഷാ​ബു, ടൂ​റി​സം എ​സ്.​ഐ​മാ​രാ​യ പി.​ആ​ർ. രാ​ജേ​ഷ്, ടി. ​ജ​യ​മോ​ഹ​ന​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സി. ​ശ്രീ​ജ, ആ​ർ. ജോ​ഷി​ത്, അ​ർ​ത്തു​ങ്ക​ൽ കോ​സ്റ്റ​ൽ പൊ​ലീ​സ്​ എ​സ്.​ഐ ആ​ൽ​ബ​ർ​ട്ട്, കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ര​ഞ്ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseboats
News Summary - Unauthorized houseboats seized
Next Story