Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇടത് കോട്ടയിൽ...

ഇടത് കോട്ടയിൽ അട്ടിമറിക്കായി യു.ഡി.എഫ്

text_fields
bookmark_border
ഇടത് കോട്ടയിൽ അട്ടിമറിക്കായി യു.ഡി.എഫ്
cancel
camera_alt

1.കായംകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി യു. പ്രതിഭ കൃഷ്ണപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒപ്പം 2.കായംകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിനെ 3.കായംകുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി തമ്പി മേട്ടുതറ ചേവണ്ണൂർ കളരി സന്ദർശിക്കുന്നു തെരഞ്ഞെടുപ്പ് കൺവൻഷൻ ഹാളിൽ പ്രവർത്തകർ തോളിലേറ്റുന്നു

രണ്ട് പതിറ്റാണ്ടായി ഇടതുപക്ഷം കുത്തകയാക്കിയ മണ്ഡലത്തിൽ ഇത്തവണ അട്ടിമറി പ്രതീക്ഷയിലാണ് യു.ഡി.എഫ്. പുനർവിഭജനത്തിന് ശേഷമാണ് മണ്ഡലത്തിന്‍റെ ഇടത് ചായ്വ് പ്രകടമായത്.

അതിന് മുമ്പ് ഇരുമുന്നണികളെയും മാറിമാറി തുണച്ച ചരിത്രമുണ്ട്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിലെ നേടിയ മുന്നേറ്റം ആവർത്തിക്കുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്. എന്നാൽ എൻ.ഡി.എയുടെ വോട്ട് വർധനവമാണ് എൽ.ഡി.എഫ് -യു.ഡി.എഫ് മുന്നണികളെ ആശങ്കപ്പെടുത്തുന്നത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ നാലിരട്ടി വർധന ലോക്സഭയിലും മൂന്നിരട്ടി വർധന തദ്ദേശ തെരഞ്ഞെടുപ്പിലും എൻ.ഡി.എ നേടിയിരുന്നു. ലോക്സഭയിൽ എൻ.ഡി.എ മുന്നേറ്റം ഇടതുപക്ഷത്തെയാണ് ബാധിച്ചത്.

എന്നാൽ തദ്ദേശത്തിൽ തിരിച്ചുവരവിലൂടെ ശക്തി വീണ്ടെടുക്കാൻ എൽ.ഡി.എഫിനായപ്പോൾ യു.ഡി.എഫിന് പലയിടത്തും നഷ്ടം സംഭവിച്ചു.

പോരായ്മ തിരിച്ചറിഞ്ഞുള്ള പ്രവർത്തനമാണ് എൽ.ഡി.എഫ് -യു.ഡി.എഫ് മുന്നണികൾ കാഴ്ചവെക്കുന്നത്. ശക്തി ചോരാതിരിക്കാൻ എൻ.ഡി.എയും കളം നിറയുന്നു.

അഡ്വ. യു. പ്രതിഭ (എൽ.ഡി.എഫ്)

കഴിഞ്ഞ രണ്ട് തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. സി.പി.എം ജില്ല കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. തകഴി പഞ്ചായത്ത്‌ അംഗം (2000-05), പ്രസിഡന്റ്‌ (2005-10), ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ (2010-15), കുടുംബശ്രീ ഗവേണിങ്‌ ബോഡി അംഗം, സി.പി.എം തകഴി, കായംകുളം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തകഴി പള്ളിനാൽപ്പടയിൽ പരേതനായ വി.കെ. പുരുഷോത്തമന്‍റെയും ഉമയമ്മയുടെയും മകളായി 1977 മെയ് 10 ന് ജനനം. ബി.എ, എൽ.എൽ.ബി ബിരുദധാരി. ഭർത്താവ് പരേതനായ കെ.ആർ. ഹരി. മകൻ: കനിവ് എൻ. ഹരി.

അഡ്വ. എം. ലിജു (യു.ഡി.എഫ്)

ഹരിപ്പാട് കാർത്തികപ്പള്ളി സെന്റ് തോമസ് ഹൈസ്കൂളിൽ കെ.എസ്.യു പ്രവർത്തകനായി രാഷ്ട്രീയ പ്രവേശം. ഹരിപ്പാട്‌ നങ്ങ്യർകുളങ്ങര ടി.കെ.എം.എം കോളേജിലെ സർവകലാശാല യൂണിയൻ കൗൺസിലർ, തിരുവനന്തപുരം ഗവ. ലോ കോളേജ് മാഗസിൻ എഡിറ്റർ, കേരള സർവകലാശാല സെനറ്റ് അംഗം, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി, കെ.പി.സി.സി സംഘടന ജനറൽ സെക്രട്ടറി, രാഷ്ട്രീയ കാര്യ സമിതി അംഗം, ഡി.സി.സി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെ.പി.സി.സി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ മൂന്നുതവണ കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും ജയിച്ചില്ല. ഹരിപ്പാട് ആനാരി മീനത്തേതിൽ മോഹൻലാലിന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: അമ്പിളി. മക്കൾ: ഗാർഗി പ്രിയദർശിനി, ഗഗന പ്രിയദർശിനി.

തമ്പി മേട്ടുതറ (എൻ.ഡി.എ)

ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. സി.പി.ഐ ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അക്കാലയളവിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചിരുന്നു. കഴിഞ്ഞ തവണ കുട്ടനാട്ടിൽ മത്സരിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന മേട്ടുതറ നാരായണന്‍റെയും രത്നമ്മയുടെയും മകനാണ്. ഭാര്യ: സുജ. മക്കൾ: ഡോ. ആപ്തദേവി, ആരോമൽദേവ്.

കക്ഷിനില

2021 നിയമസഭ

യു. പ്രതിഭ (എൽ.ഡി.എഫ്) - 77348

അരിതാ ബാബു (യു.ഡി.എഫ്)- 71050

പ്രദീപ് ലാൽ (എൻ.ഡി.എ)- 11413

ഭൂരിപക്ഷം: 6298

2024 ലോക്സഭ

കെ.സി. വേണുഗോപാൽ (യു.ഡി.എഫ്) 50216

ശോഭ സുരേന്ദ്രൻ (എൻ.ഡി.എ) 48775

എ.എം. ആരിഫ് (എൽ.ഡി.എഫ്) 48020

2025 തദ്ദേശം

എൽ.ഡി.എഫ്: 64291

യു.ഡി.എഫ്: 56246

എൻ.ഡി.എ: 34318

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlappuzhalocalnewsKerala Assembly Election 2026
News Summary - UDF plans coup in Left stronghold
Next Story