പരാജയമറിയാത്ത ഷിബുരാജൻ അഞ്ചാം അങ്കത്തിന്
text_fieldsകെ. ഷിബുരാജൻ
ചെങ്ങന്നൂർ: തെരഞ്ഞെടുപ്പു ഗോദയിൽ പരാജയമറിയാത്ത കെ. ഷിബുരാജൻ യു.ഡി.എഫ് സ്ഥാനാർഥിയായി അഞ്ചാം തവണയും പോരിനിറങ്ങുന്നു. മത്സരിച്ചത് വിവിധ വാർഡുകളിലാണെങ്കിലും ജനവിധി ഷിബുരാജിനൊപ്പമായിരുന്നു. ചെങ്ങന്നൂർ നഗരസഭ 12ാം വാർഡായ പുത്തൻകാവ് വെസ്റ്റിലാണ് ഇക്കുറി ജനവിധി തേടുന്നത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ഷിബുരാജൻ പൊതുപ്രവർത്തനാകുന്നത്. നഗരസഭയിലെ നാല് വാർഡുകളിൽനിന്ന് തുടർച്ചയായി കൗൺസിലറായി. നഗരസഭ ചെയർമാൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാനുമായി മുൻകാലങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോൾ വൈസ് ചെയർമാനാണ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തീകരിച്ച സംസ്ഥാനത്തെ 22 പേരിൽ ഒരാളാണ്.
ഡി.സി.സി അംഗവും ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറിയും കേരള പ്രദേശ് ആശ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജോയന്റ് സെക്രട്ടറി, ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല വൈസ് പ്രസിഡന്റ്, നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. പരേതരായ കെ.ജി. രാജപ്പന്റെയും പി. രാജമ്മയുടെയും മകനാണ്. രഹന പി. ആനന്ദാണ് ഭാര്യ. തൃഷ എസ്. രാജാണ് മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

