Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉദ്​ഘാടനം കഴിഞ്ഞ്​...

ഉദ്​ഘാടനം കഴിഞ്ഞ്​ രണ്ട്​ വർഷം; നഗരസഭ ശതാബ്ദി മന്ദിര അടഞ്ഞുതന്നെ

text_fields
bookmark_border
ഉദ്​ഘാടനം കഴിഞ്ഞ്​ രണ്ട്​ വർഷം; നഗരസഭ ശതാബ്ദി മന്ദിര അടഞ്ഞുതന്നെ
cancel

ആ​ല​പ്പു​ഴ: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും ന​ഗ​ര​സ​ഭ ശ​താ​ബ്ദി മ​ന്ദി​രം അ​ട​ഞ്ഞു​ത​ന്നെ. 90 ശ​ത​മാ​നം പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും നി​സ്സാ​ര​ജോ​ലി​ക​ളു​​ടെ പേ​രി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി​ കെ​ട്ടി​ടം കാ​ടു​ക​യ​റി​യും പൊ​ടി​പി​ടി​ച്ചും ന​ശി​ക്കു​ക​യാ​ണ്. 10 കോ​ടി ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച സ​മു​ച്ച​യ​മാ​ണ്​ അ​ധി​കൃ​ത​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​കു​ന്ന​ത്. 2017ൽ ​യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് വ​ന്ന എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി അ​വ​ശേ​ഷി​ച്ച പ്ര​വൃ​ത്തി​ക​ൾ​ക്ക്​ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ൽ​കി​യി​ല്ല. മ​ന്ദി​ര നി​ർ​മാ​ണ ഫ​ണ്ട് പി​ന്നീ​ട്​ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​താ​ണ് പൂ​ർ​ത്തീ​ക​ര​ണം മു​ട​ക്കി​യ​തി‍െൻറ മു​ഖ്യ​കാ​ര​ണം.

ഇ​ന്‍റീ​രി​യ​ർ, ഫ​ർ​ണി​ഷി​ങ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ൽ പ​ല ഭാ​ഗ​ത്തും ടൈ​ലു​ക​ൾ അ​ട​ക്കം ഇ​ള​കി​യ നി​ല​യി​ലാ​ണ്. ഇ​വ വീ​ണ്ടും പു​തു​ക്കി​പ്പ​ണി​യേ​ണ്ടി വ​രും. പൊ​ടി​പി​ടി​ച്ച് കെ​ട്ടി​ട​ത്തി‍െൻറ ഭി​ത്തി​ക​ൾ വൃ​ത്തി​ഹീ​ന​മാ​യ നി​ല​യി​ലു​മാ​ണ്. പെ​യി​ന്‍റി​ങ് അ​ട​ക്കം വീ​ണ്ടും ചെ​യ്യേ​ണ്ട സ്ഥി​തി​യു​മു​ണ്ട്. കെ​ട്ടി​ട പ​രി​സ​രം പൂ​ർ​ണ​മാ​യും കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. ‌ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പി​ടി​കൂ​ടു​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഫ്ല​ക്സു​ക​ളും മ​റ്റും ത​ള്ളാ​നു​ള്ള സ്ഥ​ല​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സെ​പ്റ്റം​ബ​റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ മു​മ്പ്​ പ​റ​ഞ്ഞി​രു​ന്നു. പ​ണി പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത ഭ​ര​ണ​സ​മി​തി​ക്കു​പോ​ലും തീ​ർ​ന്നി​ട്ടി​ല്ല. വി​വി​ധ സേ​വ​ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ഞ്ചു നി​ല​യി​ലാ​യി 4500 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് കെ​ട്ടി​ടം.

Show Full Article
TAGS:Alappuzha Municipal Corporation
News Summary - Two years after the inauguration; Municipal Corporation Centenary Building is closed
Next Story