ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ആലപ്പുഴയിൽ നിന്ന് രണ്ട് പാസഞ്ചർകൂടി
text_fieldsആലപ്പുഴ: കോവിഡ് കാലത്തെ നിയന്ത്രണത്തിൽ മുടങ്ങിയ ട്രെയിനുകൾ ഓടിത്തുടങ്ങി. രണ്ട് പാസഞ്ചർ ട്രെയിനുകളടക്കം അഞ്ച് സർവിസുകളാണ് പുനരാരംഭിച്ചത്. രാത്രികാലത്ത് എറണാകുളത്തുനിന്നും കൊല്ലത്തേക്കും ഉച്ചക്ക് ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്കും സർവിസ് നടത്തുന്ന പാസഞ്ചർ ട്രെയിനാണ് ഓടിത്തുടങ്ങിയത്. രാത്രി 8.10ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം ട്രെയിൻ (06441) 9.20ന് ആലപ്പുഴയിലും 11.35ന് കൊല്ലത്തുമെത്തും.
കുമ്പളം-8.20, തുറവൂർ-8.40, ചേർത്തല-8.50, മാരാരിക്കുളം-9.00, ആലപ്പുഴ-9.20, പുന്നപ്ര-9.27, അമ്പലപ്പുഴ-9.33, ഹരിപ്പാട്-9.53, ചേപ്പാട്-10.00, കായംകുളം-10.14, ഓച്ചിറ-10.23, കരുനാഗപ്പള്ളി-10.32, ശാസ്താംകോട്ട-10.41, മൺറോൺതുരുത്ത്-10.46, പെരുനാട്-10.54, കൊല്ലം-11.35 എന്നിങ്ങനെയാണ് ഓരോസ്റ്റേഷനിലും എത്തുന്ന സമയം.
ഉച്ചക്ക് 1.50ന് ആലപ്പുഴ-കൊല്ലം സർവിസാണ് (06771) പുനരാരംഭിച്ച മറ്റൊന്ന്. ഇത് വൈകീട്ട് 3.30ന് കൊല്ലത്തെത്തും. നേരത്തേ ഇത് 7.40നാണ് എറണാകുളത്തുനിന്ന് പുറപ്പെട്ടിരുന്നത്. വൈകീട്ട് ആറിനുശേഷം എറണാകുളത്തുനിന്നും 11.15നുള്ള ഗുരുവായൂർ-ചെന്നൈ എഗ്‌മോർ ഉണ്ടായിരുന്നുള്ളൂവെന്നും 8.10നുള്ള സർവിസ് ഏറെയാത്രക്കാർക്ക് പ്രയോജനകരമാണെന്ന് ആലപ്പുഴ-തൃശൂർ റെയിൽവേ പാസഞ്ചർ അസോസിയേഷൻ പ്രസിഡന്‍റ് കെ. ഹൈദർ അലി പറഞ്ഞു.
ചേർത്തല, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് ഏറെ ഗുണം ചെയ്യുന്നത്. വൈകീട്ട് നാലിന് പുറപ്പെടുന്ന എറണാകുളം-ആലപ്പുഴ (06015) ട്രെയിനാണ് മറ്റൊന്ന്. വൈകീട്ട് 5.25ന് ആലപ്പുഴയിലെത്തും. ആലപ്പുഴനിന്ന് മെമുവിന്റെ റേക്ക് ഉപയോഗിച്ച് ഈ ട്രെയിൻ കൊല്ലത്തേക്ക് തുടർസർവിസ് നടത്തുന്നുണ്ട്.
വൈകീട്ട് ആറിന് എറണാകുളത്തുനിന്ന് കായംകുളത്തേക്കുള്ള സർവിസും രാവിലെ 7.25ന് ആലപ്പുഴ-എറണാകുളം സർവിസും പുനരാരംഭിച്ചിരുന്നു. മൂന്നും സ്‌പെഷൽ എക്‌സ്‌പ്രസായാണ് ഓടുന്നത്. ആലപ്പുഴ-ധൻബാദ് എക്‌സ്‌പ്രസിന് (13352) റെയിൽവേ സ്‌റ്റേഷനിൽനിന്ന് അൺറിസർവേഡ് ടിക്കറ്റെടുത്ത് ജനറൽ കോച്ചിൽ യാത്രചെയ്യാവുന്ന സൗകര്യമുണ്ട്.
സീസൺ ടിക്കറ്റ് യാത്രികർക്കും ജനറൽ കോച്ചിൽ കയറാം. ടിക്കറ്റ് റിസർവ് ചെയ്യണമെന്ന നിബന്ധനയിൽ കഴിഞ്ഞ 29നാണ് ഇളവ് വരുത്തിയത്. ധൻബാദിൽ റിസർവേഷൻ ഇല്ലാത്ത കോച്ചുകളും തുടങ്ങിയിരുന്നു. വൈകീട്ട് 5.30ന് പുറപ്പെട്ട് 7.25ന് കൊല്ലത്ത് എത്തുന്ന ആലപ്പുഴ-കൊല്ലം മെമു, രാവിലെ 7.25ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് 8.55ന് എറണാകുളത്ത് എത്തുന്ന ആലപ്പുഴ-എറണാകുളം മെമു, രാവിലെ 9.40ന് പുറപ്പെട്ട് 11.30ന് എത്തുന്ന ആലപ്പുഴ-എറണാകുളം എക്സ്പ്രസ് സ്പെഷൽ തുടങ്ങിയ ട്രെയിനുകളും യാത്രക്കാർക്ക് പ്രയോജനപ്രദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

