നാലുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ ആൻഡ്രൂസ്, അനന്ദു
ആലപ്പുഴ: വിൽപനക്കായി എത്തിച്ച നാലുകിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ആലപ്പുഴ ഡാൻസാഫ് സംഘം പിടികൂടി. ആലപ്പുഴ വാടക്കൽ മത്സ്യഗന്ധി ജങ്ഷനുസമീപം പടിഞ്ഞാറേക്കര വീട്ടിൽ (കുട്ടപ്പശ്ശേരി) ആൻഡ്രൂസ് (27), തിരുവമ്പാടി പുതുവൽ വീട്ടിൽ അനന്ദു (28) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടുകയായിരുന്നു. ധൻബാദ് എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് രണ്ടുപൊതികളിലായാണ് സൂക്ഷിച്ചിരുന്നത്. റെയിൽവേ പാർക്കിങ് ഗ്രൗണ്ടിന് സമീപത്തുള്ള ഇ.എസ്.ഐ റോഡിൽവെച്ച് 4.17 കിലോ കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു.
പ്രതികളെ പിന്നീട് സൗത്ത് പൊലീസിന് കൈമാറി. വിശദമായ ചോദ്യംചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ചയും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്നുകിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

