മാന്നാർ: വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിർത്തി 75 കാരിയുടെ രണ്ടര പവൻ സ്വർണ്ണാഭരണം അപഹരിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ജയഭവനിൽ അജേഷ് (35), കായംങ്കുളം പെരിങ്ങാല ദേശത്തിനകം പന്തപ്ലാവിൽ ലക്ഷഠ വീട് കോളനിയിൽ അൻഷാദ് (29) എന്നിവരെയാണ് മാന്നാർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 3.50 ന് വിയപുരം - മാന്നാർ - റോഡിൽ ജിജി പ്ലാസക്കു സമീപത്താണ് സംഭവം നടന്നത്. കുരട്ടി ശ്ശേരിപാവുക്കര ചെറുകരവെങ്ങാഴിയിൽ വീട്ടിൽ അന്നമ്മ വർഗീസിൻെറ കഴുത്തിൽ നിന്ന് മാല ബലമായി പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. കായംങ്കുളം - പുനലൂർ റോഡിൽ രണ്ടാം കുറ്റി കവലക്കു സമീപത്തു നിന്നും വെള്ളിയഴ്ച രാത്രി 7 നാണ് ഇരുവരെയും പിടികൂടിയത്.
എസ്.ഐ സുനുമോൻ, സി.പി.ഒമാരായ സിദ്ധിഖുൽ അക്ബർ, സാജിദ്, പ്രവീൺ, ഹാഷിം, ജഗദീഷ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.