ആലപ്പുഴ: ബൈക്കിലെത്തി ആയുർവേദ വനിത ഡോക്ടറുടെ മാലകവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കായംകുളം കനകക്കുന്ന് ശിവഭവനത്തിൽ ശ്യാം (27), കണ്ടല്ലൂർ സാധുപുരത്ത് രാഹുൽ നാഥ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 19ന് ഉച്ചക്ക് വള്ളികുന്നം പള്ളിവിള ജങ്ഷനിലാണ് സംഭവം.
വള്ളികുന്നം പുത്തൻചന്തക്ക് സമീപം മകയീരം വീട്ടിൽ റാംമോഹെൻറ ഭാര്യ ഡോ. സുകന്യയുടെ (27) ആറ് പവൻ മാലയാണ് കവർന്നത്. 19ന് ഉച്ചയോടെ വീടിന് സമീപമായിരുന്നു സംഭവം. കരുനാഗപ്പള്ളി പുത്തൻതെരുവിൽ ക്ലിനിക്ക് നടത്തുന്ന സുകന്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ബൈക്കിലെത്തിയ സംഘം പിന്തുടർന്ന് കവർച്ച നടത്തിയത്.
അന്വേഷണത്തിന് ചെങ്ങന്നൂർ ഡിവൈ.എസ്.പി പി.വി. ബേബി, വള്ളികുന്നം സി.ഐ ഡി. മിഥുൻ, എസ്.ഐ എ. ഷഫീഖ്, എ.എസ്.ഐമാരായ അമീർഖാൻ, നിസാം, സുരേഷ്, സീനിയർ സി.പി.ഒ സജൻ, സന്തോഷ് സി.പി.ഒമാരായ രതീഷ്, മനീഷ് മോഹൻ, സനൽ, ജിഷ്ണു എന്നിവർ നേതൃത്വം നൽകി.