Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടര വയസുകാരി ഇന്ത്യാബുക്ക് ഓഫ് റെക്കോർഡിൽ

text_fields
bookmark_border
രണ്ടര വയസുകാരി സൈനാ ഷെഫീർ ഇന്ത്യാബുക്ക്സ് ഓഫ് റെക്കോർഡിൽ.
രണ്ടര വയസുകാരി ഇന്ത്യാബുക്ക് ഓഫ് റെക്കോർഡിൽ
cancel

മാന്നാർ: പൊതുവിജ്ഞാനത്തിൽ മികവ് പുലർത്തി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി രണ്ടരവയസുകാരി.

മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് സമീപം ഷഫീഖ് മൻസിലിൽ (നമ്പര വടക്കേതിൽ) ഷഫീർ സുലൈമാൻ- ഹസീന ദമ്പതികളുടെ ഏക മകളായ സൈന ഷഫീറാണ്​ റെക്കോർഡിനർഹയായത്​.


ഇന്ത്യയെയും ഉപഗ്രഹങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം നൽകിയാണ് കൊച്ചുമിടുക്കി മികവ് കാട്ടിയത്. കേരളത്തിലെ പതിനാല് ജില്ലകളെക്കുറിച്ചുള്ള അറിവ്, ദേശിയ ഗാന ആലാപനം, കാർട്ടൂൺ കഥപാത്രങ്ങളെ തിരിച്ചറിയാനുള്ള കഴിവ്, വിപരീത പദങ്ങൾ, മഴവില്ല് നിറങ്ങൾ, എന്നിവ ആയിരുന്നു യോഗ്യത റൗണ്ടിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two and a half year old girl in India Book of Records
Next Story