ഗതാഗതക്കുരുക്കിൽ ഞെരുങ്ങി അരൂക്കുറ്റി
text_fieldsഅരൂക്കുറ്റി: അരൂർ മുതൽ തുറവൂർ വരെയുള്ള മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട് ധാരാളം പേരാണ് യാത്രാദുരിതം അനുഭവിക്കുന്നത്. അരൂർ അമ്പലം മുതൽ കിഴക്ക് അരൂക്കുറ്റി പാലം വരെ ചെറുതും വലുതുമായ പത്തോളം വളവുകൾ ഉള്ള വീതി കുറഞ്ഞ റോഡിൽ കൂടിയാണ് ട്രെയിലർ, കണ്ടെയ്നർ അടക്കമുള്ള ചരക്കുവാഹനങ്ങളുടെ വരവും പോക്കും.
അരൂക്കുറ്റി പാലം മുതൽ അരൂർ അമ്പലം വരെയുള്ള ഗതാഗതക്കുരുക്കിൽ ആംബുലൻസ് ഡ്രൈവർമാർപോലും നിസ്സഹായരാവുന്നു. പൊതുമരാമത്ത് റോഡ് വിഭാഗമോ, നിർമാണ കമ്പനിയോ അമ്പലം കവല മുതൽ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പരിധി വരെ റോഡിന്റെ അലൈൻമെന്റുകൾ പരിശോധിക്കുകയോ, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്യാതെ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതിൽ ശക്തമായ പ്രധിഷേധം ഉയരുന്നുണ്ട്. വലിയ വാഹനങ്ങൾക്ക് രാവിലെ ആറു മുതൽ രാത്രി പത്ത് വരെ നിയന്ത്രണം ഏർപ്പെടുത്തുകയും പൊലീസിന്റെ സേവനവും ലഭ്യമാക്കുകയും വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

