ഉയരപ്പാത നിർമാണത്തിൽ വലഞ്ഞ് ജനം; ദേശീയപാതയിൽ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് പുറത്തിറക്കാനാകാതെ വലഞ്ഞു
text_fieldsദേശീയപാതയിൽ ലോറി സ്കൂട്ടറിലിടിച്ച് പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10ഓടെ അരൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കണിച്ചുകുളങ്ങര സ്വദേശി പ്രകാശിനാണ് പരിക്കേറ്റത്.
അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ അരൂർ പഞ്ചായത്തിന്റെ ആംബുലൻസ് പഞ്ചായത്ത് കോമ്പൗണ്ടിൽനിന്ന് പുറത്തേക്ക് എടുക്കാൻപോലും നിർവാഹമില്ലാതെ കുടുങ്ങി. പഞ്ചായത്തിന്റെ ഗേറ്റിലും ഉയരാപ്പാത നിർമാണത്തിന്റെ തടസ്സങ്ങൾ ഉണ്ടായിരുന്നു. അപകടത്തിൽപെടുന്നവരെ അടിയന്തരമായി ആശുപത്രികളിൽ എത്തിക്കാൻ നിർമാണ കമ്പനിതന്നെ സംവിധാനമുണ്ടാക്കണമെന്ന് ജനകീയസമിതി ആദ്യം മുതലേ ആവശ്യപ്പെട്ടിരുന്നതാണ്.

