Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാത ഇരട്ടിച്ചാൽ...

പാത ഇരട്ടിച്ചാൽ ആലപ്പുഴ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ

text_fields
bookmark_border
പാത ഇരട്ടിച്ചാൽ ആലപ്പുഴ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ
cancel

അരൂർ: ആലപ്പുഴ-എറണാകുളം തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ തീരദേശ പാതവഴി കൂടുതൽ ട്രെയിനുകൾ സർവിസ് നടത്തുമെന്ന് റെയിൽവേ അധികൃതർ. ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നാല്, അഞ്ച് പ്ലാറ്റ്ഫോമുകൾ കൂടി നിർമിക്കുന്നത് പരിഗണനയിലാണ്.

റെയിൽപാത ഇരട്ടിപ്പിക്കലിനായി അമ്പലപ്പുഴ-ആലപ്പുഴ, ആലപ്പുഴ-മാരാരിക്കുളം, മാരാരിക്കുളം-തുറവൂർ റീച്ചുകളിൽ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. ഇരട്ടപ്പാത പൂർത്തിയായാൽ തീരദേശ പാതയിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കും.

ഓണത്തിന് ആലപ്പുഴ വഴി ഒരു സ്പെഷൽ ട്രെയിൻ പോലുമില്ലാത്തത് ചർച്ചയായി. ഇതേത്തുടർന്ന് കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ വഴി ഓണക്കാലത്ത് പ്രത്യേക ട്രെയിൻ അനുവദിക്കാൻ റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrainsRouteAlappuzhaTrack doublingalappuzha. local news
News Summary - More trains on Alappuzha route if track is doubled
Next Story