Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതുറവൂർ - അരൂർ...

തുറവൂർ - അരൂർ ഉയരപ്പാത: കോടംതുരുത്തിൽ പൈലിങ്​ തുടങ്ങി

text_fields
bookmark_border
തുറവൂർ - അരൂർ ഉയരപ്പാത: കോടംതുരുത്തിൽ പൈലിങ്​ തുടങ്ങി
cancel
camera_alt

കോ​ടം​തു​രു​ത്തി​ലെ പൈ​ലി​ങ്​ ജോ​ലി

തു​റ​വൂ​ർ: തു​റ​വൂ​ർ - അ​രൂ​ർ ഉ​യ​ര​പ്പാ​ത​യു​ടെ (എ​ലി​വേ​റ്റ​ഡ് ഹൈ​വേ) മൂ​ന്നാ​മ​ത്തെ ടെ​സ്റ്റ് പൈ​ലി​ങ് കോ​ടം​തു​രു​ത്തി​ൽ തു​ട​ങ്ങി.അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ ജ​ങ്​​ഷ​ൻ​വ​രെ 10 ഇ​ട​ങ്ങ​ളി​ലാ​ണ് ടെ​സ്റ്റ് പൈ​ലി​ങ് ന​ട​ക്കു​ന്ന​ത്. തു​റ​വൂ​ർ ജ​ങ്​​ഷ​ന് വ​ട​ക്കു​വ​ശം 200 മീ​റ്റ​ർ മാ​റി നാ​ലു​വ​രി പാ​ത​യു​ടെ കി​ഴ​ക്കു​വ​ശ​മാ​ണ് ആ​ദ്യ പൈ​ലി​ങ് ന​ട​ത്തി​യ​ത്.

മ​ണ്ണി​ന്‍റെ ഘ​ട​ന​ക്ക്​ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യാ​ൽ സാം​പി​ൾ പൈ​ലി​ങ്ങി​ന്‍റെ എ​ണ്ണം കൂ​ടി​യേ​ക്കും. 50 മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് പൈ​ലി​ങ് ജോ​ലി. ഇ​തി​നൊ​പ്പം പാ​ത​യി​ൽ ഈ​യാ​ഴ്ച മ​ണ്ണ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 100 മീ​റ്റ​ർ അ​ക​ല​ത്തി​ലാ​യി​രു​ന്നു മ​ണ്ണ് പ​രി​ശോ​ധ​ന. അ​ത​ത് ദി​വ​സം സാ​മ്പി​ളാ​യി ശേ​ഖ​രി​ക്കു​ന്ന മ​ണ്ണ് ട്രെ​യി​ൻ മാ​ർ​ഗം ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ലാ​ബി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​ണ്.

അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ മു​ന്നൂ​റി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് സാ​മ്പി​ളു​ക​ൾ എ​ടു​ത്ത​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ശോ​ക് ബി​ൽ​ഡ്​ കോ​ൺ ക​മ്പ​നി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. നി​ല​വി​ലെ പാ​ത​യു​ടെ മ​ധ്യ​ത്തി​ൽ കൂ​റ്റ​ൻ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ സ്ഥാ​പി​ച്ചാ​ണ് പാ​ത ഒ​രു​ക്കു​ന്ന​ത്. 1668.50 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ച്ചെ​ല​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaPilingThuravur Arur Elevated RoadKotamthuruth
News Summary - Thuravur - Arur Elevated Road: Piling started at Kotamthuruth
Next Story