Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightഅന്ധകാരനഴിയിലും...

അന്ധകാരനഴിയിലും ചെല്ലാനത്തും അപകടം; മൂന്ന് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

text_fields
bookmark_border
അന്ധകാരനഴിയിലും ചെല്ലാനത്തും അപകടം; മൂന്ന് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു
cancel
Listen to this Article

തു​റ​വൂ​ർ: വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. അ​ന്ധ​കാ​ര​ന​ഴി​യി​ലും ചെ​ല്ലാ​ന​ത്തു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. അ​ന്ധ​കാ​ര​ന​ഴി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡ് എ​ര​മ​ല്ലൂ​ർ പാ​ണാ​പ​റ​മ്പ് പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​ന്‍റെ മ​ക​ൻ ആ​ന​ന്ദ് (21), ച​ങ്ങ​നാ​ശ്ശേ​രി മാ​മൂ​ട് പാ​ല​മ​റ്റം അ​മ്പാ​ടി വീ​ട്ടി​ൽ വി​ന​യ​ച​ന്ദ്ര​ന്‍റെ മ​ക​ൻ അ​മ്പാ​ടി (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തു​റ​വൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ ഇ​വ​രു​ൾ​പ്പെ​ടെ​യു​ള്ള നാ​ലം​ഗ​സം​ഘ​ത്തി​ൽ മൂ​ന്ന് പേ​ർ ക​ട​ലി​ൽ കു​ളി​ക്കു​ക​യും ഒ​രാ​ൾ ക​ര​യി​ൽ ഇ​രി​ക്കു​ക​യു​മാ​യി​രു​ന്നു. മൂ​ന്ന് പേ​ർ തി​ര​യി​ൽ​പെ​ടു​ക​യു​മാ​യി​രു​ന്നു. മൂ​ന്ന് പേ​രെ​യും നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് ക​ര​ക്കെ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടു​പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ചെ​ല്ലാ​നം ഹാ​ർ​ബ​റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മ​റ്റൊ​രു യു​വാ​വ് മ​രി​ച്ച​ത്.

എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് മു​ണ്ടു​പ​റ​മ്പി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൻ ആ​ശി​ഷാ​ണ്​ (18) മ​രി​ച്ച​ത്. ഇ​വി​ടെ മൂ​ന്നം​ഗ സം​ഘ​മാ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. മൂ​ന്നു​പേ​രും അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൂ​വ​രെ​യും ക​ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​ശി​ഷ് മ​രി​ച്ചു. മ​റ്റു ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹം തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഹാ​ർ​ബ​ർ പൊ​ലീ​സ് ആ​ല​പ്പു​ഴ മു​ത​ൽ ഫോ​ർ​ട്ട്കൊ​ച്ചി​വ​രെ ക​ട​ൽ പ്ര​ക്ഷു​ബ്ധം ആ​ണെ​ന്നും സ​ഞ്ചാ​രി​ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങ​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ചാ​ണ് യു​വാ​ക്ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങി​യ​ത്. ഇ​രു സം​ഭ​വ​ത്തി​ലും പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​രി​ച്ച ആ​ന​ന്ദി​ന്‍റെ മാ​താ​വ്​ ശോ​ഭ. ഏ​ക സ​ഹോ​ദ​രി അ​ശ്വ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowned
News Summary - Three young men drowned in the sea
Next Story