Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightസോളാർ പാനലുകൾ തകർന്നു;...

സോളാർ പാനലുകൾ തകർന്നു; തിരിഞ്ഞുനോക്കാതെ അധികാരികൾ

text_fields
bookmark_border
solar panel
cancel
camera_alt

കു​ത്തി​യ​തോ​ട്ടി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന സോ​ളാ​ർ​പാ​ന​ലു​ക​ൾ

തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ പാ​ട്ടു​കു​ള​ങ്ങ​ര - നാ​ലു​കു​ള​ങ്ങ​ര റോ​ഡി​ൽ എ​ച്ച്.​എം.​സി ജം​ഗ്ഷ​നി​ൽ എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗം ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു മു​ന്നി​ൽ​ സോ​ളാ​ർ പാ​ന​ൽ ത​ക​ർ​ന്നു​വീ​ണ​ു. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന നി​ല​യി​ലാ​ണ് ഇ​വ വീ​ണ് കി​ട​ക്കു​ന്ന​ത്.

ത​ക​ർ​ന്നു​വീ​ണ് നാ​ളു​ക​ൾ ഏ​റെ​യാ​യി​ട്ടും അ​ത് മാ​റ്റി സ്ഥാ​പി​ക്കു​വാ​നോ ത​ട​സ്സം നീ​ക്കു​വാ​നോ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കാ​രി​ക​ൾ കൈ​കൊ​ള്ളു​ന്നി​ല്ല.

വ​ഴി​വി​ള​ക്കി​ന് വേ​ണ്ടി സ്ഥാ​പി​ച്ച സോ​ളാ​ർ പാ​ന​ലു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് നാ​ളു​ക​ൾ ഏ​റെ​യാ​യി. സോ​ളാ​ർ പാ​ന​ലു​ക​ൾ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച​താ​ണ്. എ​ന്നാ​ൽ ഇ​വ ഒ​ന്നും ത​ന്നെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ മൂ​ലം ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കി സ്ഥാ​പി​ച്ച ഇ​വ അ​റ്റ​കു​റ്റ​പ്പ​ണി നി​ർ​വ​ഹി​ക്കാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ന് ബാ​ധ്യ​ത​യാ​യി നി​ൽ​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Solar PanelAlappuzha NewsBroken
News Summary - Solar panels are broken- Authorities without looking back
Next Story