റോഡ് നന്നാക്കിയില്ല; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
text_fieldsതുറവൂർ: കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡിലെ പൊൻപുറം-കാരാച്ചിറ റോഡിെൻറ ഗുണഭോക്താക്കളിൽ ഏറെയും തെരഞ്ഞെടുപ്പ് ബഹിഷ്കരണവുമായി മുന്നോട്ടുവരുന്നു. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരേ ഒരു മാർഗമാണ് 250 മീറ്റർ മാത്രം വരുന്ന ഈ റോഡ്.
എന്നാൽ, 20 വർഷത്തിലേറെയായി ആരും തിരിഞ്ഞുനോക്കാതെ അനാഥമായി കിടക്കുകയാണ്. 20 വർഷത്തിലേറെയായി പഞ്ചായത്ത് ഒരു അറ്റകുറ്റപ്പണിയും ചെയ്തിട്ടില്ല. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുമെന്ന് പൗരസമിതി രൂപവത്കരിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം, റോഡുകൾക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡൻറ് പ്രേമ രാജപ്പനും പണം അനുവദിച്ചെങ്കിലും കരാറെടുക്കാൻ ആളില്ലാത്തതിനാൽ ജില്ല പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം ഉൾെപ്പടെ ലാപ്സായെന്ന് വാർഡ് അംഗം മാലതിയും അറിയിച്ചു.

