പൊതുശൗചാലയം പൊട്ടിയൊലിക്കുന്നത് ദുരിതമാകുന്നു
text_fieldsചാവടി ചന്തയിൽ കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നു
തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്ത് ചാവടി മാർക്കറ്റിൽ പുതുതായി സ്ഥാപിച്ച പൊതുശൗചാലയം പൊട്ടിയൊലിക്കുന്നതുമൂലം പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. തുറവൂർ താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർക്കും കുത്തിയതോട് ഗ്രാമപഞ്ചായത്ത് അധികാരികൾക്കും പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ചാവടി മാർക്കറ്റിൽ ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ടോയ്ലറ്റ് മാർക്കറ്റിലേക്കുള്ള പൊതുവഴിയിലാണെന്നും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണെന്നും നാട്ടുകാർ പറയുന്നു. മാലിന്യ ടാങ്കിന് വേണ്ടത്ര ശേഷിയില്ലാത്തതിനാൽ വേഗം നിറയുകയും മാലിന്യം പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നത് ദുരിതമാകുകയാണ്. കൂടുതൽ ശേഷിയുള്ള ടാങ്ക് സ്ഥാപിച്ച് ഈ ബുദ്ധിമുട്ട് അടിയന്തിരമായി പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

