സംസ്കരിക്കാനിടമില്ല; വയോധികന് വെള്ളക്കെട്ടിൽ ചിതയൊരുക്കി
text_fieldsസോമെൻറ മൃതദേഹം സംസ്കരിക്കുന്നതിന് വെള്ളക്കെട്ടിൽ ചിതയൊരുക്കുന്നു
തുറവൂർ: സംസ്കരിക്കാൻ ഇടമില്ലാതായതോടെ വെള്ളക്കെട്ടിൽ ചിതയൊഴുക്കി വയോധികെൻറ മൃതദേഹം ദഹിപ്പിച്ചു. തുറവൂർ പഞ്ചായത്ത് തിരുമല ഭാഗം രണ്ടാം വാർഡ് പത്തിൽചിറ സോമെൻറ (63) മൃതദേഹമാണ് വെള്ളക്കെട്ടിൽ സിമൻറ് കട്ട നിരത്തി ചിതയൊരുക്കി ദഹിപ്പിച്ചത്. തുറവൂർ പാടശേഖരത്തിന് സമീപമാണ് സോമനും കുടുംബവും താമസിക്കുന്നത്. പാടശേഖരം മത്സ്യം വാറ്റുകാർ ഉപ്പുവെള്ളം കയറ്റിയതോടെയാണ് പ്രദേശം വെള്ളക്കെട്ടിലായത്.
നിരവധി ദലിത് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ നിയന്ത്രണമില്ലാതെ ഉപ്പുവെള്ളം കയറ്റിയതിനെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. ശുദ്ധജല സ്രോതസ്സുകൾ എല്ലാം മലിനമായ ഇവിടെ പ്രാഥമികാവശ്യം നിറവേറ്റുന്നതിനുപോലും പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്. ഓമനയാണ് സോമെൻറ ഭാര്യ. മക്കൾ: ലക്ഷ്മി. അശ്വതി. മരുമകൻ: ഷൈജു.

