Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightതുറവൂരിൽ അമ്പതിലധികം...

തുറവൂരിൽ അമ്പതിലധികം വീടുകൾ ഒരുമാസമായി വെള്ളക്കെട്ടിൽ

text_fields
bookmark_border
More than 50 houses in Thuravoor flooded for a month
cancel
camera_alt

തുറവൂരിൽ വെ​ള്ള​ക്കെ​ട്ടി​ലാ​യ വീ​ട്​

തു​റ​വൂ​ർ: പ​ഞ്ചാ​യ​ത്ത് ആ​റ്, എ​ട്ട്​ വാ​ർ​ഡു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​രു​വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ഒ​രു​മാ​സ​ത്തി​ല​ധി​ക​മാ​യി അ​മ്പ​തി​ല​ധി​കം വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ.ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​യി​ട്ടും പ​രി​ഹാ​ര ന​ട​പ​ടി വൈ​കു​ക​യാ​ണ്. വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ വേ​ലി​യേ​റ്റം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് തോ​ടു​ക​ൾ ക​വി​ഞ്ഞു​ക​യ​റു​ന്ന വെ​ള്ള​മാ​ണ് വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വെ​ള്ളം തി​രി​കെ തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കു​ന്നു​മി​ല്ല. ഉ​പ്പു​വെ​ള്ള​മാ​യ​തി​നാ​ൽ വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ളെ​ല്ലാം ദ്ര​വി​ച്ചു​തു​ട​ങ്ങി. ശു​ദ്ധ​ജ​ല സ്രോ​ത​സ്സു​ക​ൾ ഓ​രു​ജ​ലം ക​യ​റി മ​ലി​ന​മാ​യി. ഗാ​ർ​ഹി​ക പ​ച്ച​ക്ക​റി​കൃ​ഷി​യും ന​ശി​ച്ചു. പ്ര​ദേ​ശ​ത്തെ തോ​ണി തോ​ടി​ന് യ​ഥാ​സ​മ​യം ഓ​രു​മു​ട്ട് സ്ഥാ​പി​ക്കാ​തി​രു​ന്ന​തും കാ​യ​ലോ​ര​ങ്ങ​ളി​ൽ ക​ൽ​ക്കെ​ട്ട് ഇ​ല്ലാ​ത്ത​തും രൂ​ക്ഷ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thuravoorthuravoor
News Summary - More than 50 houses in Thuravoor flooded for a month
Next Story