Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightആവേശമുയർത്തി...

ആവേശമുയർത്തി വേണുഗോപാലിന്‍റെ റോഡ് ഷോ

text_fields
bookmark_border
ആവേശമുയർത്തി വേണുഗോപാലിന്‍റെ റോഡ് ഷോ
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ റോ​ഡ്ഷോ

തു​റ​വൂ​ർ: പ്ര​വ​ർ​ത്ത​ക​രി​ൽ ആ​ശേ​വ​മു​യ​ർ​ത്തി ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ റോ​ഡ്ഷോ. അ​രൂ​ർ മു​ത​ൽ ക​രു​നാ​ഗ​പ്പ​ള്ളി​വ​രെ​യു​ള്ള സ്ഥാ​ല​ങ്ങ​ളി​ൽ കെ.​സി ഞാ​യ​റാ​ഴ്ച പ​ര്യ​ട​നം ന​ട​ത്തി.

സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച ശേ​ഷം ഞാ​യ​റാ​ഴ്ച​യാ​ണ്​ ആ​ദ്യ​മാ​യി അ​ദ്ദേ​ഹം മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​നി​റ​ങ്ങി​യ​ത്. രാ​വി​ലെ 9.30ന്​ ​അ​രൂ​രി​ൽ നി​ന്ന്​ ആ​രം​ഭി​ച്ച പ​ര്യ​ട​നം രാ​ത്രി വൈ​കി​യാ​ണ്​ കായംകുളത്ത്​ സ​മാ​പി​ച്ച​ത്. അ​രൂ​ർ പ​ള്ളി​യു​ടെ മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ​യി​ൽ ജി​ല്ലാ നേ​താ​ക്ക​ളും സം​സ്ഥാ​ന നേ​താ​ക്ക​ളും അ​ണി​നി​ര​ന്നു.

മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ഒ​ട്ട​ന​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു പ്ര​യാ​ണം.

അ​രൂ​ക്കു​റ്റി, പാ​ണാ​വ​ള്ളി, പൂ​ച്ചാ​ക്ക​ൽ, മാ​ക്കേ​ക​ട​വു​ക​വ​ല-​തൈ​ക്കാ​ട്ടു​ശേ​രി പാ​ലം, തു​റ​വൂ​ർ ജ​ങ്​​ഷ​ൻ, ചാ​വ​ടി, മ​ന​ക്കോ​ടം, പു​ത്ത​ൻ​കാ​വ്, പാ​റേ​ക്ക​വ​ല, അ​ന്ധ​കാ​ര​ന​ഴി, അ​ർ​ത്തു​ങ്ക​ൽ കാ​ട്ടൂ​ർ, തു​മ്പോ​ളി, മാ​ളി​ക​മു​ക്ക് വ​ഴി തീ​ര​ദേ​ശ​പാ​ത​യി​ലൂ​ടെ​യാ​ണ്​ റോ​ഡ്​ ഷോ ​ആ​ല​പ്പു​ഴ ടൗ​ണി​ലെ​ത്തി​യ​ത്.

അ​ടു​ത്തി​ടെ മ​ര​ണ​മ​ട​ഞ്ഞ ഐ.​എ​ൻ.​ടി.​യു.​സി പ്ര​വ​ർ​ത്ത​ക​നും തു​മ്പോ​ളി മം​ഗ​ലം ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പ്ര​സ​ന്ന​ന്‍റെ വീ​ട്ടി​ൽ നി​ന്ന്​ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷ​മാ​ണ്​ പ്ര​ചാ​ര​ണം തു​ട​ർ​ന്ന​ത്. കോ​ൺ​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന, അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കെ.​വി. ജോ​സി​യു​ടെ വീ​ട്ടി​ലും കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road ShowVenugopalLok Sabha Elections 2024
News Summary - Lok-Sabha-Election-Road-Show-Venugopal
Next Story